Month: September 2024

മലപ്പുറത്തെ പൊതുയോ​ഗം വിപ്ലവമായി മാറും, ഞാൻ തീരുമാനിച്ചാൽ എൽഡിഎഫിന്റെ 25 പഞ്ചായത്തുകൾ പോകും; പി.വി അൻവർ

മലപ്പുറം: വെല്ലുവിളിക്കുകയാണെങ്കിൽ അത് ഏറ്റെടുക്കാൻ തയാറാണെന്ന് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദിയുമാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ജനപിന്തുണയുണ്ടെങ്കിൽ മാത്രം പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അൻവർ പറഞ്ഞു. എനിക്കെതിരെ ഇനിയും കേസുകൾ വരും. പാർക്കിൻ്റെ കാര്യത്തിലും അതാണ് വരുക. അദ്ദേഹം…

62കാരിയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; മക്കള്‍ അറസ്റ്റില്‍

അഗര്‍ത്തല: 62 കാരിയായ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് രണ്ട് ആൺമക്കൾ ജീവനോടെ കത്തിച്ചു. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ചമ്പക്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകൻ അഗർത്തലയിലാണ്…

എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്; പി വി അൻവർ

എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്. ഇന്ത്യ നേരത്തെ നീങ്ങിക്കഴിഞ്ഞു- പി വി അൻവർ ഒരു വിഷയം ഉന്നയിക്കുമ്പോൾ ആദ്യം നോക്കുന്നത് അവരുടെ പേരാണ്, അല്ലാതെ ആ വിഷയം അല്ല. മതവിശ്വാസമുണ്ടായാൽ അവൻ വർഗീയവാദിയല്ലെന്നും അൻവർ പറഞ്ഞു. അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതിന് തന്നെ വർഗീയവാദിയാക്കുന്നു. മതേതരത്തിൻ്റെ മുന്നിൽ കൊടി പിടിച്ച പാരമ്പര്യമാണ്…

നിലമ്പൂരില്‍ അൻവറിന്റെ വിശദീകരണ യോഗം ഇന്ന്

മലപ്പുറം: പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍…

സൗ​ദി​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ ‘ഡ്രോണ് ’​​ പറന്നു

ബു​റൈ​ദ: സൗ​ദി​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ ‘ഡ്രോണ് ’​​ പറന്നു. ബു​റൈ​ദ​യി​ലെ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​സ് ക​മ്പ​നി നി​ർ​മി​ച്ച ‘അ​ൽ അ​രീ​ദ്’ എ​ന്ന​ ഡ്രോ​ണി​​ന്‍റെ ഉ​ദ്​​ഘാ​ട​ന പ​റ​ത്ത​ൽ ഖ​സീം പ്ര​വി​ശ്യ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ മി​ശ്​​അ​ലാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. ബു​റൈ​ദ​യി​ലെ ര​ണ്ടാം വ്യ​വ​സാ​യ ന​ഗ​ര​ത്തി​ലെ ഡ്രോ​ൺ ഫാ​ക്​​ട​റി ആ​സ്ഥാ​ന​ത്തി​​ന്‍റെ ഉ​ദ്​​ഘാ​ട​ന​വും ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ച്ചു. സൈ​നി​ക, പ്ര​തി​രോ​ധ, സു​ര​ക്ഷ വ്യ​വ​സാ​യ​ങ്ങ​ളി​ൽ…

പെൺമക്കളെ കൊലപ്പെടുത്തി വിഷം കഴിച്ച് പിതാവ്

ഡൽഹിയിൽ നാല് പെൺമക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കി പിതാവ്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വിഷം കഴിക്കുകയായിരുന്നെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരപ്പണിക്കാരനായി ജോലി ചെയ്തിരുന്ന ഹീരാലാൽ ശർമ (46), മക്കളായ നീതു (26), നിക്കി (24), നീരു (23), നിധി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പെൺമക്കളിൽ രണ്ട്…

യുക്രെയ്‌നില്‍ ആശുപത്രിക്ക് നേരെ റഷ്യന്‍ ആക്രമണം

സുമിയില്‍ ആശുപത്രിക്ക് നേരെ ശനിയാഴ്ച നടന്ന റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. യുക്രെയ്‌‍ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ 11 പേർക്ക് പരുക്കേറ്റു. ആക്രമണത്തെ പ്രസിഡന്‍റ് അപലപിച്ചു. ആശുപത്രിയില്‍ നിന്നും 113 പേരെ ഒഴിപ്പിച്ചതായി സെലന്‍സ്കി അറിയിച്ചു. ‘ഈ യുദ്ധത്തെ പറ്റി സംസാരിക്കുന്നവരെല്ലാം റഷ്യ എന്താണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ശ്രദ്ധിക്കണം’, സെലന്‍സ്കി…

വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടു

ബെയ്റൂത്ത്: ഇസ്രായേൽ വ്യോമാക്രമണത്തിൽഹി­സ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേൽ അറിയിച്ചു. മരണവിവരം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മറ്റൊരു നേതാവായ അലി കരാകിയും കൊല്ലപ്പെട്ടതായി ഇസ്രായേലി സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു. ഇറാൻ പിന്തുണയുള്ള രാഷ്ട്രീയ…