Month: August 2024

പീഡന ശ്രമത്തിനിടെ മുറിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു, സിനിമയ്ക്കിടെ കൂട്ട ബലാത്സംഗത്തിന് ശ്രമമുണ്ടായി, ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചു; ചാർമിളയുടെ വെളിപ്പെടുത്തലുകൾ

കോട്ടയം: സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും മോശമായി പെരുമാറിയെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. ‘‘പീഡന ശ്രമത്തിനിടെ മുറിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു ഹോട്ടൽ മുറിയിൽ നിന്ന് ഓടിയപ്പോൾ രക്ഷിച്ചത് ഓട്ടോ…

ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് മക്കയിലെ ഹറമിൽ

റിയാദ്: ഏറ്റവും വലിയ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് മക്കയിലെ ഹറമിൽ. 1,55,000 ടൺ ശേഷിയുള്ള എയർ കണ്ടീഷനിംഗ് സംവിധാനാമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഹറം കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന നിലയങ്ങൾ വഴിയാണ് ഹറം ശീതീകരിക്കുന്നത്. അൽ ശാമിയ, അജിയാദ് എന്നിവയാണിവ. രണ്ടിടങ്ങളിലുമായാണ് 1,55,000 ടൺ ശേഷിയുള്ള എയർ കണ്ടീഷനിംഗ് സംവിധാനമുള്ളത്. ഹറമിൽ…

സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്, മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു; മോഹൻ ലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നു. സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി…

മത്സരിക്കാന്‍ കോണ്‍ഗ്രസ് രാഹുലിനായി ചെലവഴിച്ചത് 1.40 കോടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി പാര്‍ട്ടി ചെലവഴിച്ചത് 1.40 കോടി രൂപ. 70 ലക്ഷം രൂപ വീതമാണ് പാര്‍ട്ടി ഫണ്ടില്‍ നിന്നും റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മത്സരിച്ച രണ്ടിടത്തും വിജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍…

മോഹൻലാൽ അടക്കമുള്ളവരുടെ രാജി ഭീരുത്വം: പാർവതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (എഎംഎംഎ) പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവരുടെ രാജി ഭീരുത്വമായിരുന്നെന്ന് നടിയും വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) പ്രവർത്തകയുമായ പാർവതി തിരുവോത്ത്. മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം. സംഘടനയിൽ നിന്നുള്ള കൂട്ടരാജിയെ കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ എന്തൊരു…

നടിയുടെ കാർ വഴിയരികില്‍ കിടന്നയാളുടെ ദേഹത്തേക്ക് പാഞ്ഞുകയറി; ദാരുണാന്ത്യം

  ചെന്നൈ: തമിഴ് നടി രേഖ നായരുടെ കാറിടിച്ച് വഴിയില്‍ കിടന്നിരുന്നയാള്‍ക്ക് ദാരുണാന്ത്യം. ജാഫര്‍ഖാന്‍പേട്ടിലെ അണ്ണൈസത്യ നഗറിലാണ് സംഭവം. മദ്യലഹരിയിൽ റോഡില്‍ കിടക്കുകയായിരുന്ന 55കാരനായ മഞ്ജന്റെ ദേഹത്തേക്കാണ് രേഖയുടെ വാഹനം പാഞ്ഞുകയറിയത്. ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരുക്കേറ്റ മഞ്ജനെ നാട്ടുകാര്‍ ആദ്യം കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് റായ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലും…

2024 ൻ്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ വർധനവ്

  റിയാദ്: 2024 ൻ്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ വർധനവ് ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ വെളിപ്പെടുത്തി. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.9% വർദ്ധനയാണുണ്ടായത്. സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയിൽ 2024 ൻ്റെ ആദ്യ പകുതിയിൽ കയറ്റുമതി മൂല്യത്തിൽ ഗണ്യമായ വർദ്ധനവും വളർച്ചയും ഉണ്ടായ നിരവധി രാജ്യങ്ങൾ…

ലെെംഗികാതിക്രമം; ജയസൂര്യക്കെതിരെ വീണ്ടും കേസ്

  തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറും. ജയസൂര്യക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ…