ഭൂചലനം; ആളപായമില്ല, 6.0 തീവ്രത രേഖപ്പെടുത്തി
പെറുവിലെ തലസ്ഥാനമായ ലിമയുടെ തെക്ക് ഭാഗത്താണ് റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം 139 കിലോമീറ്റർ താഴ്ചയിലാണെന്ന് പെറുവിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് സ്ഥിരീകരിച്ചു, ഇതുവരെ ആളപായമോ ഭൗതിക നഷ്ടമോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിൻ്റെ ആസ്ഥാനത്ത് തീവ്രവാദി ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു
അങ്കാറ: തുർക്കി എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിൻ്റെ ആസ്ഥാനത്ത് ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അങ്കാറക്കടുത്തുള്ള സ്ഥലത്ത് വെടിവെപ്പും വലിയ സ്‌ഫോടനവും കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ രണ്ട് അക്രമികൾ കൊല്ലപ്പെട്ടതായും പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. ആയുധധാരികളായ അക്രമികൾ TUSAS…
ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; തെക്കൻ ലെബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്
ബെയ്‌റൂത്ത്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കൻ ലെബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ലെബനാനിലെ ഗ്രാമത്തിൽ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി…
ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു; വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ചെയ്തത് തെറ്റ്. വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇസ്രേയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇസ്രയേലിലെ ടെൽ അവീവിൽ ഉൾപ്പെട ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ…
യുക്രെയ്‌നില്‍ ആശുപത്രിക്ക് നേരെ റഷ്യന്‍ ആക്രമണം
സുമിയില്‍ ആശുപത്രിക്ക് നേരെ ശനിയാഴ്ച നടന്ന റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. യുക്രെയ്‌ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ 11 പേർക്ക് പരുക്കേറ്റു. ആക്രമണത്തെ പ്രസിഡന്‍റ് അപലപിച്ചു. ആശുപത്രിയില്‍ നിന്നും 113 പേരെ ഒഴിപ്പിച്ചതായി സെലന്‍സ്കി അറിയിച്ചു. ‘ഈ യുദ്ധത്തെ പറ്റി സംസാരിക്കുന്നവരെല്ലാം റഷ്യ എന്താണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ശ്രദ്ധിക്കണം’, സെലന്‍സ്കി…
ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിൻ്റെ കമാൻഡറാണ് ഇബ്രാഹിം ഖുബൈസി
ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തില്‍ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖുബൈസി കൊല്ലപ്പെട്ടത്. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിൻ്റെ കമാൻഡറാണ് ഇബ്രാഹിം ഖുബൈസി. ഖുബൈസിയോടൊപ്പം ആക്രമണത്തിൽ…
ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 100 മരണം
ലെബനനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനിലെ ഹിസ്ബുള്ള കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടു. നാനൂറോളം പേർക്ക് പരുക്കേറ്റേതായും ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനങ്ങളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പിനു പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം. ലെബനിലെ ഹിസ്ബുള്ള ആയുധശാലകള്‍ക്ക് സമീപത്തുള്ളവർ മാറി താമസിക്കണമെന്ന ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു….
“മാൽ” പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം
മാൽ എന്ന പേരിൽ പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആൻ്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. 50 വർഷത്തെ പഠനത്തിനുശേഷമാണ് കണ്ടെത്തൽ ഉണ്ടായതെന്നും ശ്രദ്ധേയമാണ്. പുതിയ കണ്ടെത്തൽ ആരോഗ്യ മേഖലയിൽ പുതിയ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്നും എന്‍എച്ച്എസ് ഗവേഷകര്‍ പറഞ്ഞു. 1972 ൽ ഒരു…