Web desk

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവയും എം. ആർ. അജിത്കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. മലപ്പുറം മുൻ എസ്‌പി സുജിത് ദാസിനെതിരെയും വിജിലൻസ്…

കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്ക്; 16കാരന് നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം

മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രൂരമായ റാഗിങിന് ഇരയായി പ്ലസ് വണ്‍ വിദ്യാര്‍ഥി. ഇരുമ്പ് ചങ്ങല ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർഥിയുടെ കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്കേറ്റു. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 10 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ 16കാരന് നേരെയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം. ഷര്‍ട്ടിൻ്റെ…

അമ്മയുടെ തലപ്പത്തുള്ളവർക്ക് സെക്സ് റാക്കറ്റ്; പൾസർ സുനി ജയിലിൽ വച്ചെഴുതിയ കത്തുകൾ വീണ്ടും ചർച്ചയാകുന്നു

നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനി ജയിലിൽ നിന്നയച്ച കത്തിന് പിന്നാലെ സുനി കൈമാറിയ പുസ്തകത്തിലെ വിവരങ്ങളും ചർച്ചയാകുന്നു. സ്വന്തം വക്കീലിൽ നിന്ന് നീതി ലഭിക്കില്ലെന്നാണ് സുനിയുടെ കുറിപ്പ്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ നടൻ സിദ്ദീഖിനും പങ്കുണ്ടെന്നാണ് വിവരം. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് സെക്സ് റാക്കറ്റ് നടക്കുന്നു. മഞ്ജു വാര്യരെയും സംവിധായകൻ വി.എ.  ശ്രീകുമാറിനെയും…

എംപോക്‌സ്: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്; വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും…

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ എംപോക്‌സ് സ്ഥീരീകരിച്ചു. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം. മലപ്പുറം ഒതായി സ്വദേശിയാണ് യുവാവ്. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും…

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാർ ജാമ്യം നൽകുന്നതിനിടെ എതിർത്തിരുന്നു. ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട് എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഏഴ് വർഷമായി താൻ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ വാദം….

‘രാഹുൽ ഗാന്ധിയുടെ നാവരിഞ്ഞാല്‍ 11 ലക്ഷം’; ഇനാം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിൻഡെ പക്ഷം എംഎൽഎ. രാഹുൽ ഗാന്ധിയുടെ നാവരിഞ്ഞാൽ 11 ലക്ഷം രൂപ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബുൽധാന എംഎൽഎയായ സഞ്ജയ് ഗെയ്ക്ക്‌വാദ്. വാർത്താ സമ്മേളനം വിളിച്ചാണ് ഭീഷണി. രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലും…

സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറത്ത് മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. മരണമടഞ്ഞ വണ്ടൂർ നടുവത്ത് സ്വദേശിയായ 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച സ്രവ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്…