Web desk

മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്; പി വി അൻവർ

മലപ്പുറം: പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നു പി.വി. അൻവർ എംഎൽഎ. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ ഒട്ടനവധി സത്യസന്ധരുണ്ട്. നല്ല രീതിയിൽ ഐക്യമുള്ള ഓഫിസർമാരുമുണ്ട്. രാജ്യത്തിന് ആകെ മാതൃകയാണ് കേരളത്തിലെ പൊലീസ്. അവരുടെ മനോവീര്യം വലിയ രീതിയിൽ ഉയരുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത് മനസിലാക്കേണ്ടതാണ്. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ…

‘അദ്ദേഹം വന്ന വഴി കോൺഗ്രസിന്റേത്’; പി.വി അൻവറിനെ തള്ളി പിണറായി വിജയൻ

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും ഫോൺ സംഭാഷണം പുറത്തുവിടാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.വി അൻവർ നൽകിയ പരാതി ഗൗരവമായി അന്വേഷിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എന്തെങ്കിലും കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ എംഎൽഎയാണ് പി.വി അൻവർ. എന്നാൽ, അദ്ദേഹത്തിന് അങ്ങനെയൊരു ബോധ്യമുണ്ടായിരുന്നുവെങ്കിൽ…

എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

പരിയാരം: കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സ് സംശയം. അബൂദബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. 32 കാരി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധനയ്ക്കയച്ചു. ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

അമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന…

പള്‍സര്‍ സുനി പുറത്തേക്ക്; കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

കൊച്ചി: പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്….

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിച്ച് പി.വി. അൻവർ

മലപ്പുറം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ താൻ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ ആദ്യം അവഗണിച്ച സർക്കാർ ഒടുവിൽ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിച്ച് ഇടത് എം.എൽ.എ പി.വി. അൻവർ. ക്രമസമാധാന ചുമതലയുള്ള പദവിയിൽ നിന്ന് സസ്​പെൻഡ് ചെയ്യാതെ എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത് സ്വീകാര്യമല്ലെന്നാണ് അൻവർ ഇന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്. കൂടാതെ,…

“മാൽ” പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

മാൽ എന്ന പേരിൽ പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം.  ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആൻ്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. 50 വർഷത്തെ പഠനത്തിനുശേഷമാണ് കണ്ടെത്തൽ ഉണ്ടായതെന്നും ശ്രദ്ധേയമാണ്. പുതിയ കണ്ടെത്തൽ ആരോ​ഗ്യ മേഖലയിൽ പുതിയ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്നും എന്‍എച്ച്എസ് ഗവേഷകര്‍ പറഞ്ഞു. 1972 ൽ ഒരു…

ബിജെപി കൊണ്ടുവരുന്നത് മുസ്ലീങ്ങളെ ദ്രോഹിക്കുന്ന നിയമം: ഉമർ ഫൈസി മുക്കം

ബിജെപി കൊണ്ടുവരുന്നതൊക്കെ മുസ്‌ലീങ്ങളെ ദ്രോഹിക്കുന്ന നിയമമാണെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. അവർ പല ഘട്ടങ്ങളിലായി കൈയും കാലും മുറിച്ചു. വഖഫ് ഭേദഗതിയിലൂടെ ഇനി കഴുത്തും മുറിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മുസ്‌ലിങ്ങളെ അറക്കാൻ വെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ സമുദായം തമ്മിലടിക്കാതെ ഐക്യപ്പെടണം. താത്കാലിക രാഷ്ട്രീയ നേട്ടങ്ങളോ സ്ഥാനമാനങ്ങളോ കാര്യമാക്കരുത്. ഒരുമിക്കലാണ് ഏക…