Web desk

അർജുന്റെ ലോറിക്കകത്തുണ്ടായിരുന്ന മൃതദേഹഭാ​ഗങ്ങൾ പുറത്തെടുത്ത് തുടർ നടപടികൾക്ക് കൊണ്ടുപോയി

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കകത്തുണ്ടായിരുന്ന മൃതദേഹഭാ​ഗങ്ങൾ പുറത്തെടുത്ത് തുടർ നടപടികൾക്ക് കൊണ്ടുപോയി. ഇതിന്റെ ഡിഎൻഎ പരിശോധന നടത്തും. പരിശോധന ഫലം സ്ഥിരീകരിച്ച ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. ലോറിയുടെ ക്യാബിൻ ഭാ​ഗത്തായി കണ്ടെത്തിയ മൃതദേഹം എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് പുറത്തെടുത്തത്. ക്രെയിൻ അടക്കമുള്ള യന്ത്ര സഹായത്തോടെ ലോറിയുടെ ഭാ​ഗങ്ങൾ കരയിലെത്തിച്ചു….

മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

നിലമ്പൂർ: അൻവറിനെ കോൺഗ്രസിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. ഈ കാര്യം യുഡിഎഫും ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത്. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ…

ചില ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കും, സർക്കാരിനെതിരെ വീണ്ടും പി വി അൻവർ

എടക്കര: എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അയാൾക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന കാര്യവും എല്ലാവർക്കും അറിയാമെന്നും ചില ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കുമെന്നും പി വി അൻവർ എം എൽ എ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി 2024ലെ…

ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിൻ്റെ കമാൻഡറാണ് ഇബ്രാഹിം ഖുബൈസി

ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തില്‍ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖുബൈസി കൊല്ലപ്പെട്ടത്. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിൻ്റെ കമാൻഡറാണ് ഇബ്രാഹിം ഖുബൈസി. ഖുബൈസിയോടൊപ്പം ആക്രമണത്തിൽ…

സിദ്ദീഖ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചേക്കും

 സിദ്ദീഖ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചേക്കും. ഇന്നലെ സിദ്ദീഖിൻ്റെ മകൻ ഷഹീൻ അഭിഭാഷകനുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാകും തുടർ നീക്കങ്ങൾ. സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചാൽ തടസ്സ ഹർജി നൽകാനാണ് പരാതിക്കാരിയുടെ നീക്കം. അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ സിദ്ദീഖിനെ അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ സിദ്ദീഖ്…

ഇന്ത്യൻ ഡോക്ടർക്ക് സൗദി പൗരത്വം നൽകി രാജ്യം ആദരിച്ചു

റിയാദ്: സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്. റിയാദിലെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയായ ഡോ. ഷിറീൻ റാഷിദ് കബീർ,…

നടിയെ പീഡിപ്പിച്ച കേസ്: മുകേഷ് അറസ്റ്റിൽ

കൊച്ചി: ബലാല്‍സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷംാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു.   കേസിൽ മുകേഷ് നേരത്തേ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. അതേസമയം, പുറത്തിറങ്ങിയ മുകേഷ്…

ആരോപണങ്ങളിൽ നടപടിയെടുത്തിട്ടും വീണ്ടും പ്രതികരണങ്ങളുമായി വരുന്നത് ശരിയല്ല; വിജയരാഘവൻ

തൃശൂർ: പാർട്ടി തള്ളി പറഞ്ഞതിനു പിന്നാലെ പി.വി അൻവർ എംഎൽഎക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എ. വിജയരാഘവനും രം​ഗത്ത്. അൻവർ ഉയർത്തിയ കാര്യങ്ങളിൽ നിയമാനുസൃതമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചിട്ടും വീണ്ടും പ്രതികരണങ്ങളുമായി മുന്നോട്ടു വരുന്നത് ശരിയല്ലെന്നാണ് വിജയരാഘവന്റെ നിലപാട്. ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ അൻവർ നിരന്തരമായി ഇത്തരം പ്രസ്ഥാവനകള്‍ നടത്തുന്നത് ഇടതുപക്ഷത്തിന്റെ പൊതു…