Web desk

നിലമ്പൂരില്‍ അൻവറിന്റെ വിശദീകരണ യോഗം ഇന്ന്

മലപ്പുറം: പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍…

പെൺമക്കളെ കൊലപ്പെടുത്തി വിഷം കഴിച്ച് പിതാവ്

ഡൽഹിയിൽ നാല് പെൺമക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കി പിതാവ്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വിഷം കഴിക്കുകയായിരുന്നെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരപ്പണിക്കാരനായി ജോലി ചെയ്തിരുന്ന ഹീരാലാൽ ശർമ (46), മക്കളായ നീതു (26), നിക്കി (24), നീരു (23), നിധി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പെൺമക്കളിൽ രണ്ട്…

യുക്രെയ്‌നില്‍ ആശുപത്രിക്ക് നേരെ റഷ്യന്‍ ആക്രമണം

സുമിയില്‍ ആശുപത്രിക്ക് നേരെ ശനിയാഴ്ച നടന്ന റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. യുക്രെയ്‌‍ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ 11 പേർക്ക് പരുക്കേറ്റു. ആക്രമണത്തെ പ്രസിഡന്‍റ് അപലപിച്ചു. ആശുപത്രിയില്‍ നിന്നും 113 പേരെ ഒഴിപ്പിച്ചതായി സെലന്‍സ്കി അറിയിച്ചു. ‘ഈ യുദ്ധത്തെ പറ്റി സംസാരിക്കുന്നവരെല്ലാം റഷ്യ എന്താണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ശ്രദ്ധിക്കണം’, സെലന്‍സ്കി…

അൻവറിന് ഇടത് പാരമ്പര്യമില്ല, അണികൾ രംഗത്തിറങ്ങണം; അൻവറിന് മറുപടിയമായി ഗോവിന്ദൻ

ന്യൂഡൽഹി: പിണറായി വിജയനെതിരെ കടുത്ത കടന്നാക്രമണം നടത്തിയ പി.വി. അൻവർ എം.എൽ.എക്ക് മറുപടിയമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയായെന്ന് ഗോവിന്ദൻ പറഞ്ഞു. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും…

‘വിരട്ടലും വിലപേശലും വേണ്ട, ഇത് പാർട്ടി വേറെയാണ്’; താക്കീതുമായി അന്‍വറിന്റെ വീടിനുമുന്നിൽ ഫ്‌ളക്‌സ് ബോർഡ്‌

നിലമ്പൂർ: പി.വി അൻവറിന് താക്കീതുമായി ഫ്ലക്സ് ബോർഡുകൾ. പി. വി അൻവര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് എന്ന് എഴുതിയ ഫ്ലക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റേയും ചിത്രങ്ങളാണ് ഉള്ളത്. സിപിഐഎം ഒതായി ബ്രാഞ്ചിൻ്റെ പേരിലാണ്…

മുഖ്യമന്ത്രിയുടെ പ്രതികരണം താൻ സ്വർണക്കടത്ത് സംഘത്തിലെയാളെന്ന സംശയം സമൂഹത്തിലുണ്ടാക്കി’; പിവി അൻവർ

നിലമ്പൂർ: പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങളെ കണ്ട് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അൻവർ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണം, പിവി അൻവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ ഭാഗമെന്ന ധ്വനി ഉണ്ടാക്കിയെന്ന് അൻവർ പറഞ്ഞു. അജിത് കുമാർ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അൻവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനങ്ങളടക്കമാണ് വാർത്താസമ്മേളനത്തിൽ ഒരുക്കിയത്….

പൂരം കലക്കലിൽ തുടരന്വേഷണത്തിന് നിർദേശം; എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി

തൃശൂർ: പൂരം കലക്കലിൽ തുടരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയാണ് സംസ്ഥാന സർക്കാറിന്റെ നിർദേശം. വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. പൂരം കലക്കലിൽ എ.ഡി.ജി.പിക്കെതിരെ ഡി.ജി.പി ഉന്നയിച്ച കാര്യങ്ങളിലും അന്വേഷണം നടത്തും. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ…

‘നീതിയില്ലെങ്കിൽ നീ തീയാവുക, ‘വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം’; പി.വി അൻവർ

നിലമ്പൂർ: പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങളെ കാണാനൊരുങ്ങുന്നു പി.വി അൻവർ. ആത്മാഭിമാനം അതിത്തിരികൂടുതലാണെന്ന് പറഞ്ഞാണ് മാധ്യമങ്ങളെ കാണുന്ന കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വൈകിട്ട് നാലരക്ക് കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേ​രത്തെ അഞ്ചിന് കാണുമെന്നാണ് അറിയിച്ചിരുന്നത്. പി.ശശിക്കെതിരെയും എഡിജിഎി എം.ആർ അജിത്കുമാറിനുമെതിരെ രൂക്ഷ വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച അൻവറിനെ സിപിഎം കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പാർട്ടിയെ അനുസരിക്കുമെന്ന്…