Kerala

പുഴുക്കുത്തുകളെന്ന് കണ്ടെത്തിയ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്; പിണറായി വിജയൻ

കോട്ടയം: പോലീസിലെ ചെറിയൊരു വിഭാഗം സേനക്കാകെ അപവാദമുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരെ സേനയിൽ ആവശ്യമില്ല. പുഴുക്കുത്തുകളെന്ന് കണ്ടെത്തിയ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. സത്യസന്ധതയോടെ പ്രവർത്തിക്കുന്നവർക്ക് കലവറയില്ലാത്ത പിന്തുണ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ഉന്നത വിദ്യാഭ്യാസമുള്ളവർ സേനയിലേക്ക് വരുന്നു.സേനയെ മികവിലേക്ക് ഉയരത്താൻ സർക്കാരിന്…

സോളാര്‍ കേസ് അട്ടിമറിച്ചത് എം ആര്‍ അജിത് കുമാര്‍, കവടിയാര്‍ കെട്ടാരത്തിന്റെ കോമ്പൗണ്ടില്‍ സ്ഥലം വാങ്ങി; പി വി അന്‍വര്‍

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിച്ചത് എംആര്‍ അജിത് കുമാര്‍ ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അന്‍വര്‍ പറഞ്ഞു. പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്…