Kerala

‘സ്പീക്കറുടെ കസേര വലിച്ചിട്ടത് അബദ്ധം; വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴ’; കെ.ടി.ജലീല്‍

സ്പീക്കറുടെ കസേര വലിച്ചിട്ടത് അബദ്ധമായെന്ന് കെ.ടി.ജലീല്‍.  ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴയെന്നും ജലീല്‍ കുറിച്ചു.  വിവാദമായ അധ്യാപക ദിന പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായാണ് ജലീലിന്റെ കമന്റ്. 2015ൽ ബജറ്റ് അവതരിപ്പിക്കാൻ എത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാൻ വേണ്ടിയാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. നിയമസഭാ കയ്യാങ്കളി കേസിൽ…

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കി

തിരുവനന്തപുരം: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷിനെ നീക്കി. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും. ഷാജി എൻ കരുണാണ് സമിതിയുടെ ചെയർമാൻ. ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അത് പരി​ഗണിച്ചിട്ടില്ല. ലൈംഗിക പീഡന പരാതി…

എഡിജിപിക്കെതിരെ രഹസ്യ അന്വേഷണത്തിന് തീരുമാനം; അൻവറിന്റെ മൊഴിയെടുക്കും

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ആദ്യഘട്ടത്തിൽ രഹസ്യാന്വേഷണം നടത്താൻ ഡിജിപിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ തീരുമാനം. മാധ്യമങ്ങളിലൂടെ പി.വി അൻവർ ഉയർത്തിയ ആക്ഷേപങ്ങളും അന്വേഷിക്കും. അൻവറിൽ നിന്നും മൊഴിയെടുക്കുന്നത് ആദ്യഘട്ട അന്വേഷണത്തിനു ശേഷം മാത്രം മതിയെന്നും തീരുമാനിച്ചു. അതേസമയം പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത എസിപി സുജിത്ത്ദാസിനെ ഉടൻ പുതിയ നിയമനം നൽകില്ല. എഡിജിപി ക്കെതിരായ അന്വേഷണത്തിന്റെ പൂർണ്ണ…

വയനാട് ദുരന്തബാധിതര്‍ക്ക് കൈതാങ്ങ്; ഒരുമാസത്തെ ശമ്പളമായ 2.30 ലക്ഷം സംഭാവനചെയ്ത് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഒരുമാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന്‍ എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ സംഭാവന ചെയ്തത്. സകലതും നശിപ്പിച്ച ഒരു ദുരന്തം അനുഭവിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും. അവര്‍ക്കുണ്ടായ, സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന്…

തനിക്കെതിരായ പീഡന ആരോപണം വ്യാജം; നിവിൻ പോളി

കൊച്ചി: തനിക്കെതിരായ പീഡന ആരോപണം വ്യാജമാണെന്നു നടൻ നിവിൻ പോളി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ആരോപണം വ്യാജമാണെന്നു തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിൻ പോളിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച്…

പോരാട്ടം അവസാനിപ്പിച്ച് പി.വി അൻവർ, ആർ അജിത് കുമാറിനെ മാറ്റണമെന്ന അഭിപ്രായമില്ലെന്ന് അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പോരാട്ടം അവസാനിപ്പിച്ച് പി.വി അൻവർ എംഎൽഎ. എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന അഭിപ്രായമില്ലെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ എല്ലാ വിഷയങ്ങളും ധരിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനു കൂടി പരാതി നൽകിയാൽ തന്റെ എല്ലാ ഉത്തരവാദിത്തവും തീർന്നെന്നും അൻവർ പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി….

രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു; മൂന്ന് പേരെ കാണാതായി

ഗാന്ധിനഗർ: അറബിക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തിന് പോകുന്നതിനിടെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു. കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ഹെലികോപ്റ്ററിൽ നിന്ന് മൂന്ന് പേരെ കാണാതായി. നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്പ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളും കടലിൽ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അപകടം. ഇന്ത്യൻ കോസ്റ്റ്…

ആരോപണങ്ങള്‍ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ പി.വി അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

മലപ്പുറം: സര്‍ക്കാരിനെ പ്രതിസിന്ധിയിലാക്കിയ ആരോപണങ്ങള്‍ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ പി.വി അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ആഭ്യന്തര വകുപ്പിനെതിരെ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് അൻവർ-മുഖ്യമന്ത്രി കൂടിക്കാഴ്ച നടക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ പരാതി അൻവർ കൈമാറും. പൊലീസ് ഉദ്യോഗസ്ഥരായ സുജിത് ദാസിനും അജിത് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങൾ…