Kerala

സ്വകാര്യവീഡിയോ പെണ്‍കുട്ടിയുടെ അച്ഛനയച്ചു; 19-കാരന്‍ പിടിയില്‍

കടുത്തുരുത്തി: പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരം തീര്‍ക്കാന്‍, ഒപ്പമുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും അച്ഛന് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. വെള്ളിലാപ്പള്ളി പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19) വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്കാണ് സ്വകാര്യവീഡിയോയും ഫോട്ടോയും അയച്ചത്. ഒറ്റത്തവണ മാത്രം കാണാന്‍ സാധിക്കുന്നരീതിയില്‍ പലദിവസങ്ങളിലും…

സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരും; എസ്. ശശിധരൻ

മലപ്പുറം: സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരുമെന്ന് മുൻ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ. ഒരു കൊല്ലത്തിൽത്താഴെയാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. ഇക്കാലത്ത് മുൻപെന്നത്തെയുംപോലെ സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 2008-ൽ മലപ്പുറത്ത് അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പി.യായി ചുമതലവഹിച്ചിട്ടുള്ള എസ്. ശശിധരൻ 2023 നവംബർ 22-നാണ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. വിവാദത്തിൽപ്പെട്ട…

ബസും കാറും കൂട്ടിയിടിച്ചു; ഉരുൾപൊട്ടലിൽ തന്റെ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് പരുക്ക്

വയനാട് വെള്ളാരംകുന്നിൽ വാഹനാപകടം. സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്ക്. അപകടത്തിൽ ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് പരുക്ക്. ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും അകപടത്തിൽ പരുക്കേറ്റു. ജെൻസണെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മുണ്ടക്കെയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്….

‘അന്‍വറിനു പിന്നില്‍ അന്‍വര്‍ മാത്രം’; എഡിജിപിക്കെതിരായ അന്വേഷണം അട്ടിമറിക്കാനാകില്ലെന്ന് ഗോവിന്ദൻ

പാലക്കാട്: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവറിന് പിന്നിൽ അൻവർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ ലോക്സഭാ തോൽവി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകുമെന്നും ഗോവിന്ദൻ പാലക്കാട്ട് പറഞ്ഞു. അൻവറിനു പിന്നിൽ സിപിഎമ്മുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു മറുപടി. അൻവറിന് പിന്നിൽ…

മുട്ടുവിന്‍ തുറക്കപ്പെടും; എഡിജിപിയ്ക്കും സുജിത് ദാസിന്റെ ഗതിവരും: പി.വി.അന്‍വര്‍

പി. ശശിയെക്കുറിച്ചുള്ള വിഷയത്തില്‍ ഇനി രാഷ്ട്രീയ മറുപടി പറയില്ലെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മാത്രം മറുപടി. എഡിജിപി: എം.ആര്‍.അജിത്കുമാര്‍ അവധിയില്‍ പോയത് തെളിവ് നശിപ്പിക്കാന്‍. എ.ഡി.ജി.പിയെ മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുട്ടുവിന്‍ തുറക്കപ്പെടുമെന്ന് എംഎല്‍എ. നല്ലതിനായി പ്രാര്‍ഥിക്കാം. എഡിജിപിയ്ക്കും സുജിത് ദാസിന്റെ ഗതിവരും. കാലചക്രം തിരിയുകയാണല്ലോ എന്നും അന്‍വര്‍…

യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം; ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് കാണാതായത്

  മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു ശേഷം വീ‌ട്ടിൽ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്നാണ് വിവരം. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ…

പോലീസിലെ ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തലുമായി യുവതി; 2022ല്‍ മലപ്പുറത്തായിരുന്നു കൊടുംക്രൂരത നടന്നത്

  തിരുവനന്തപുരം: പോലീസിലെ ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തലുമായി യുവതി. പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനമെന്നും യുവതി വെളിപ്പെടുത്തി. 2022ല്‍…

എസ്പി സുജിത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. ഗുരുതര ആരോപണങ്ങളാണ് നിലമ്പൂർ എംഎൽഎ, സുജിത് ദാസിനെതിരെയും എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും ഉന്നയിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻ മലപ്പുറം എസ്പി കൂടിയായ സുജിത് ദാസിനെതിരെ ​ഗുരുതര…