Kerala

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാർ ജാമ്യം നൽകുന്നതിനിടെ എതിർത്തിരുന്നു. ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട് എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഏഴ് വർഷമായി താൻ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ വാദം….

സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറത്ത് മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. മരണമടഞ്ഞ വണ്ടൂർ നടുവത്ത് സ്വദേശിയായ 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച സ്രവ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്…

കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം: പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം: ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലി (48) ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ലൈംഗിക പീഡനക്കേസിൽ നിലവിൽ ജയിലിലാണ് പ്രതി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. കരാട്ടെ…

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം; ഒരു കോടിയിലേറെ രൂപയുടെ വായ്പ്പകൾ എഴുതി തള്ളും

കൽപ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ തീരുമാനം. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ…

ഇന്‍ഷുറന്‍സില്ലാത്ത ബസിടിച്ച് പരിക്കേറ്റു; കെഎസ്ആര്‍ടിസിക്ക് എട്ടര ലക്ഷം രൂപ പിഴയിട്ട് കോടതി

കോഴിക്കോട്: ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി പിഴ അടക്കണമെന്ന് കോടതി വിധി. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു കേസിന് ആസ്പദമായ അപകടം. അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെ.എല്‍ 15 എ 410 നമ്പര്‍…

“ഓണത്തിരക്കിൽ മലയാളികൾ; കളറാക്കാൻ വമ്പൻ ഓഫറുകളുമായി വ്യാപാരികൾ

പൊന്നോണം എത്തിയതോടെ ഓണം കളറാക്കാനുള്ള അവസാന വട്ട ഓട്ടത്തിലാണ് മലയാളികൾ. ബംബർ സമ്മാനങ്ങളും നറുക്കെടുപ്പുമായി വസ്ത്ര, ഗൃഹോപകരണ, വാഹന വിപണികളിൽ ഓഫറുകളുടെ പെരുമഴയാണ് ഇത്തവണയും വ്യാപര സ്ഥാപനങ്ങൾ ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുള്ളത്. വസ്ത്ര വിപണിയിൽ പുതിയ മോഡലുകളും വിലയുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. 10 മുതൽ 80 ശതമാനം ഡിസ്കൗണ്ടുകളും പല വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്. 2500…

സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയെ ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. 1952 ആഗസ്റ്റ് 12ന് ആന്ധ്ര സ്വദേശികളായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണു. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഡൽഹിയിൽ സെന്റ്‌ സ്റ്റീഫൻസ് കോളജിൽനിന്നു ബിരുദവും ജവഹർലാൽ…

പി. ശശിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി.വി അൻവർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി.വി അൻവർ എംഎൽഎ. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് പി. ശശിയും അജിത് കുമാറുമാണെന്ന് പി.വി അൻവർ ആരോപിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല. മുഖ്യമന്ത്രിക്ക് മുമ്പിലുള്ള ബാരി​ക്കേഡിൽ തട്ടി താഴേക്ക് പോവുകയാണ്. മുഖ്യമന്ത്രി…