Kerala

പള്‍സര്‍ സുനി പുറത്തേക്ക്; കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

കൊച്ചി: പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്….

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിച്ച് പി.വി. അൻവർ

മലപ്പുറം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ താൻ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ ആദ്യം അവഗണിച്ച സർക്കാർ ഒടുവിൽ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിച്ച് ഇടത് എം.എൽ.എ പി.വി. അൻവർ. ക്രമസമാധാന ചുമതലയുള്ള പദവിയിൽ നിന്ന് സസ്​പെൻഡ് ചെയ്യാതെ എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത് സ്വീകാര്യമല്ലെന്നാണ് അൻവർ ഇന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്. കൂടാതെ,…

ബിജെപി കൊണ്ടുവരുന്നത് മുസ്ലീങ്ങളെ ദ്രോഹിക്കുന്ന നിയമം: ഉമർ ഫൈസി മുക്കം

ബിജെപി കൊണ്ടുവരുന്നതൊക്കെ മുസ്‌ലീങ്ങളെ ദ്രോഹിക്കുന്ന നിയമമാണെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. അവർ പല ഘട്ടങ്ങളിലായി കൈയും കാലും മുറിച്ചു. വഖഫ് ഭേദഗതിയിലൂടെ ഇനി കഴുത്തും മുറിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മുസ്‌ലിങ്ങളെ അറക്കാൻ വെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ സമുദായം തമ്മിലടിക്കാതെ ഐക്യപ്പെടണം. താത്കാലിക രാഷ്ട്രീയ നേട്ടങ്ങളോ സ്ഥാനമാനങ്ങളോ കാര്യമാക്കരുത്. ഒരുമിക്കലാണ് ഏക…

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവയും എം. ആർ. അജിത്കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. മലപ്പുറം മുൻ എസ്‌പി സുജിത് ദാസിനെതിരെയും വിജിലൻസ്…

കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്ക്; 16കാരന് നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം

മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രൂരമായ റാഗിങിന് ഇരയായി പ്ലസ് വണ്‍ വിദ്യാര്‍ഥി. ഇരുമ്പ് ചങ്ങല ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർഥിയുടെ കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്കേറ്റു. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 10 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ 16കാരന് നേരെയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം. ഷര്‍ട്ടിൻ്റെ…

അമ്മയുടെ തലപ്പത്തുള്ളവർക്ക് സെക്സ് റാക്കറ്റ്; പൾസർ സുനി ജയിലിൽ വച്ചെഴുതിയ കത്തുകൾ വീണ്ടും ചർച്ചയാകുന്നു

നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനി ജയിലിൽ നിന്നയച്ച കത്തിന് പിന്നാലെ സുനി കൈമാറിയ പുസ്തകത്തിലെ വിവരങ്ങളും ചർച്ചയാകുന്നു. സ്വന്തം വക്കീലിൽ നിന്ന് നീതി ലഭിക്കില്ലെന്നാണ് സുനിയുടെ കുറിപ്പ്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ നടൻ സിദ്ദീഖിനും പങ്കുണ്ടെന്നാണ് വിവരം. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് സെക്സ് റാക്കറ്റ് നടക്കുന്നു. മഞ്ജു വാര്യരെയും സംവിധായകൻ വി.എ.  ശ്രീകുമാറിനെയും…

എംപോക്‌സ്: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്; വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും…

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ എംപോക്‌സ് സ്ഥീരീകരിച്ചു. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം. മലപ്പുറം ഒതായി സ്വദേശിയാണ് യുവാവ്. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും…