Kerala

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ അങ്കത്തിന് ഒരുങ്ങി മുന്നണികള്‍; രാഹുലിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടാന്‍ യുഡിഎഫ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ അങ്കത്തിന് ഒരുങ്ങി മുന്നണികള്‍. സിപിഐയുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയോടെ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ യുഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു. സിപിഐ വനിത സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയാണെങ്കില്‍ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും മുന്‍ പീരുമേട് എംഎല്‍എയും ആയ ഇ എസ് ബിജിമോള്‍ക്കാകും…

കെഎസ്ആര്‍ടിസി ബസ് അപകടം; മരണം രണ്ടായി

തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. കോടഞ്ചേരി കണ്ടപ്പഞ്ചാല്‍ വേലംകുന്നേൽ കമല, ആനക്കാംപൊയിൽ പടിഞ്ഞാറക്കര  തോയിലിൽ ത്രേസ്യ എന്നിവരാണ്  മരിച്ചത്. അപകടത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിയോട് റിപ്പോര്‍ട്ട് തേടി….

മദീന ഈന്തപ്പഴ സീസൺ എക്സിബിഷനിൽ 55 വർഷത്തെ അനുഭവം പങ്കുവെച്ച് 72വയസ്സുകാരൻ

മദീന: മദീന ഈന്തപ്പഴം സീസൺ പ്രദർശനം വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. മേഖലയിലെ കർഷക കൂട്ടായ്മകളും കർഷകരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈന്തപ്പഴ കൃഷിയിലും സംസ്കരണത്തിലും 55 വർഷത്തിലേറെ പരിചയമുള്ള കർഷകനായ 72-കാരനായ തലാൽ അബു ഔഫ് ആണ് ശ്രദ്ധേയമായ പങ്കാളി. ഒരു പ്രാദേശിക ഈന്തപ്പഴ ഫാക്ടറി നിയന്ത്രിക്കുന്ന തൻ്റെ ചെറുമകനോടൊപ്പമാണ് ഇദ്ദേഹം. 1970 കളിൽ ആരംഭിച്ച ഈ…

‘ദി ഹിന്ദു’ പത്രം തിരുത്തിയത് മാന്യമായ നിലപാട്, ഞാനോ സർക്കാരോ പിആർ ഏജൻസിയെ വാർത്ത നൽകാൻ ചുമതലപ്പെടുത്തിയിട്ടില്ല; മുഖ്യമന്ത്രി

‘ദി ഹിന്ദു’ പത്രത്തിന് അഭിമുഖ വിവാദത്തിൽ ആദ്യമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഞാനോ സർക്കാരോ പിആർ ഏജൻസിയെ വാർത്ത നൽകാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ആർക്കും പണം നല്‍കിയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. തനിക്ക് എന്തായാലും പിആർ ഏജൻസി ഇല്ലെന്നും പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ അച്ചടിച്ചു വന്നു. ജില്ലാ അടിസ്ഥാനത്തിൽ എടുത്താലും ജനസംഖ്യാ അടിസ്ഥാനത്തിൽ എടുത്താലും മലപ്പുറം…

പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ; ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ

മലപ്പുറം: പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ എം.എൽ.എ. പി. ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി.വി. അൻവർ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സർക്കാറിനെയും പാർട്ടിയെയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട പൊളിറ്റിക്കൽ സെക്രട്ടറി ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അൻവർ പറയുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രയത്നിക്കുന്ന…

മലപ്പുറത്തെ പൊതുയോ​ഗം വിപ്ലവമായി മാറും, ഞാൻ തീരുമാനിച്ചാൽ എൽഡിഎഫിന്റെ 25 പഞ്ചായത്തുകൾ പോകും; പി.വി അൻവർ

മലപ്പുറം: വെല്ലുവിളിക്കുകയാണെങ്കിൽ അത് ഏറ്റെടുക്കാൻ തയാറാണെന്ന് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദിയുമാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ജനപിന്തുണയുണ്ടെങ്കിൽ മാത്രം പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അൻവർ പറഞ്ഞു. എനിക്കെതിരെ ഇനിയും കേസുകൾ വരും. പാർക്കിൻ്റെ കാര്യത്തിലും അതാണ് വരുക. അദ്ദേഹം…

എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്; പി വി അൻവർ

എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്. ഇന്ത്യ നേരത്തെ നീങ്ങിക്കഴിഞ്ഞു- പി വി അൻവർ ഒരു വിഷയം ഉന്നയിക്കുമ്പോൾ ആദ്യം നോക്കുന്നത് അവരുടെ പേരാണ്, അല്ലാതെ ആ വിഷയം അല്ല. മതവിശ്വാസമുണ്ടായാൽ അവൻ വർഗീയവാദിയല്ലെന്നും അൻവർ പറഞ്ഞു. അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതിന് തന്നെ വർഗീയവാദിയാക്കുന്നു. മതേതരത്തിൻ്റെ മുന്നിൽ കൊടി പിടിച്ച പാരമ്പര്യമാണ്…

നിലമ്പൂരില്‍ അൻവറിന്റെ വിശദീകരണ യോഗം ഇന്ന്

മലപ്പുറം: പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍…