UAE

സൈക്കിളിൽ വാഹനമിടിച്ച് 12 വയസ്സുകാരൻ മരിച്ചു

ഫുജൈറ:  സൈക്കിളിൽ വാഹനമിടിച്ച് ഫുജൈറയിൽ 12 വയസ്സുകാരൻ മരിച്ചു. ഇന്നലെ വൈകിട്ട് ഫുജൈറ അൽ ഫസീൽ ഏരിയയിലാണ് സംഭവം. ഗുരുതര പരുക്കേറ്റ സ്വദേശി ബാലനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഫൈസിലിൽ വെച്ച് കുട്ടിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറെ അപകട സ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി പബ്ലിക്…

കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ മലയാളികൾ

അബുദാബി: കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ കുടുങ്ങി ഒട്ടേറെ മലയാളികൾ. കുടിശിക തീർത്ത് യാത്രാ വിലക്ക് നീക്കിയാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. എന്നാൽ വീസ കാലാവധി തീർന്നവരും ജോലി ഇല്ലാത്തവരുമായ ഇവർക്ക് കുടിശിക അടയ്ക്കാൻ മാർഗമില്ല. ഇങ്ങനെയുള്ളവരെ സഹായിക്കുന്നതിന് ദുബായുടെ കാരുണ്യ പദ്ധതി (യാദ് അൽ ഖൈർ) മറ്റു എമിറേറ്റുകളിൽ കൂടി ആരംഭിക്കണമെന്ന്…

വിമാനത്താവളത്തിൽ ഐ ഡിക്ലയർ സംവിധാനം; കസ്റ്റംസ് നടപടിക്രമങ്ങൾ 4 മിനിറ്റിൽ

ദുബൈ: കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം. വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ  നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ. വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനും സമയം ലാഭിക്കാനും…