Saudi arabia

ഹജ്ജിനെത്തിയ തീർത്ഥാടകർക്ക് നേരിട്ട പ്രയാസങ്ങൾ അംബസഡറുടെ ശ്രദ്ധയിൽ പെടുത്തി അഡ്വ. ഹാരിസ് ബീരാൻ എം പി

റിയാദ്: ഇക്കൊല്ലം ഹജ്ജിനെത്തിയ തീർത്ഥാടകർക്ക് നേരിട്ട പ്രയാസങ്ങൾ അംബസഡറുടെ ശ്രദ്ധയിൽ പെടുത്തി അഡ്വ. ഹാരിസ് ബീരാൻ എം പി. ഫ്‌ളൈറ്റ് ഷെഡ്യൂളിലെ മാറ്റമാണ് ചിലർക്ക് മാത്രം പ്രയാസം നേരിടാൻ കാരണമെന്ന് അംബാസഡർ വ്യക്തമാക്കി. ഓരോ ദിവസവും എത്തുന്ന തീർത്ഥാടകർക്ക് ബിൽഡിങ് നമ്പർ ക്രമപ്പെടുത്തുകയാണ് പതിവ്. വിമാന ഷെഡ്യൂൾ മാറുമ്പോൾ ദിവസവും മാറി തീർത്ഥാടകർ മറ്റു താമസ…

അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിൽ; സുഹൈൽ അജാസ് ഖാൻ

റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാന്നെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാനുള്ള അതോറിറ്റികളിലുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം നാട്ടിലെത്തുംമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈൻ ആയി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ സെന്റർ

റിയാദ്: ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈൻ ആയി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. പരീക്ഷ ആവശ്യപ്പെട്ടുള്ള സർവകലാശാലകളുടെ അപേക്ഷ പരിഗണിക്കുകയും അതിനുള്ള സെന്റർ എംബസിയുടെ മേൽനോട്ടത്തിൽ ഒരുക്കുകയും ചെയ്യും. സൗദിയിൽ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിൽ അനുമതി ലഭിക്കുന്ന മുറക്ക് മാനദണ്ഡങ്ങൾ അന്വേഷിച്ച് പാലിച്ച് നടപടികൾ പൂർത്തിയാക്കും…

കനത്ത മഴ: മദീനയിൽ റോഡുകള്‍ തകര്‍ന്നു; കാറുകള്‍ക്ക് കേടുപാടുകള്‍

മദീന: മദീനയില്‍ പെയ്ത കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നു. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മദീനയില്‍ പെയ്തത്. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മദീന, അല്‍ഹനാകിയ, വാദി അല്‍ഫറഅ് എന്നിവിടങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. മദ്റസതീ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു. കഴിഞ്ഞ ദിവസം സൗദിയില്‍ ഏറ്റവും…

സൗദിയിൽ ഇന്ന് മുതൽ ചൂട് കുറയും; ശരത്കാലം തുടങ്ങുന്നു

  സൗദിയിൽ ഇന്ന് മുതൽ ചൂട് കുറഞ്ഞ് ശരത്കാലം ആരംഭിക്കുന്നു. വേനൽക്കാലത്തിൻ്റെ അവസാന ദിവസങ്ങളാണ് കടന്ന് പോയതെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് മക്കയിലെ ഹറമിൽ

റിയാദ്: ഏറ്റവും വലിയ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് മക്കയിലെ ഹറമിൽ. 1,55,000 ടൺ ശേഷിയുള്ള എയർ കണ്ടീഷനിംഗ് സംവിധാനാമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഹറം കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന നിലയങ്ങൾ വഴിയാണ് ഹറം ശീതീകരിക്കുന്നത്. അൽ ശാമിയ, അജിയാദ് എന്നിവയാണിവ. രണ്ടിടങ്ങളിലുമായാണ് 1,55,000 ടൺ ശേഷിയുള്ള എയർ കണ്ടീഷനിംഗ് സംവിധാനമുള്ളത്. ഹറമിൽ…

2024 ൻ്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ വർധനവ്

  റിയാദ്: 2024 ൻ്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ വർധനവ് ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ വെളിപ്പെടുത്തി. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.9% വർദ്ധനയാണുണ്ടായത്. സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയിൽ 2024 ൻ്റെ ആദ്യ പകുതിയിൽ കയറ്റുമതി മൂല്യത്തിൽ ഗണ്യമായ വർദ്ധനവും വളർച്ചയും ഉണ്ടായ നിരവധി രാജ്യങ്ങൾ…

സൗദിയിലേക്ക് നിരവധി ഡോക്ടർമാരെ ആവശ്യമുണ്ട്.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് ഹഫർ അൽ-ബാതിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂനിറ്റ്, ന്യൂറോളജി, പീഡിയാട്രിക്, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.അപേക്ഷിക്കേണ്ട അവസാന…