Local

വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; കനത്ത സുരക്ഷ

തിരുവനന്തപുരം: വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എങ്ങോട്ടേക്കാണ് യാത്രയെന്നതില്‍ വ്യക്തതയില്ല. ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത്…

വീണ്ടും രാജി, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്തും

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്. ബം​ഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. സത്യം പുറത്ത് വരുമെന്ന് രഞ്ജിത്ത് രാജി സന്ദേശത്തിൽ പറയുന്നു. അൽപസമയത്തിന് മുൻപ് എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു. ബം​ഗാളി നടിയായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ​ഗുരുതര ലൈം​ഗിക ആരോപണവുമായി രം​ഗത്തെത്തിയത്….

ലൈംഗികാരോപണം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

കൊച്ചി: ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ് . പ്രസിഡന്റ് മോഹൻലാലിനാണ് രാജി​ക്കത്ത് കൈമാറിയത്. രണ്ടു വരി രാജിക്കത്താണ് സിദ്ദിഖ് മോഹൻലാലിന് കൈമാറിയതെന്നാണ് സൂചന. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. പ്ലസ്…

ഹജ്ജ് 2024: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2026 ജനുവരി 15വരെ കാലാവധിയുള്ള മെഷിൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്‌, മുഖ്യ…