3.3 മില്യൺ ഡോളർ പിഴയൊടുക്കി ഇലോണ്‍ മസ്ക്
3.3 മില്യൺ ഡോളർ പിഴയൊടുക്കി ബ്രസീലിലെ അക്കൗണ്ട് മരവിപ്പിക്കലില്‍ നിന്ന് തലയൂരി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. അതേസമയം, എക്സിന് ബ്രസീല്‍ ഏർപ്പെടുത്തിയ വിലക്ക് ഇതുവരെ നീക്കിയിട്ടില്ല. എക്സ് അക്കൗണ്ടുകളുടെ ഉള്ളടക്കം സംബന്ധിച്ച് സുപ്രീം കോടതിയുമായുള്ള ഏറ്റുമുട്ടലിലാണ് മസ്കിന് മുട്ടുമടക്കേണ്ടി വന്നത്. ബ്രസീലില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള സാമൂഹിക മാധ്യമമാണ് ഇലോണ്‍ മസ്കിന്‍റെ ‘എക്സ്’. ഏകദേശം 22 ദശലക്ഷത്തിലധികം…
ജോലിക്കിടെ ട്രേഡിങ് പരിപാടികള്‍ വേണ്ട; സര്‍ക്കാര്‍ ഓഫീസില്‍ ട്രേഡിങ് ആപ്പ് വിലക്കി
സര്‍ക്കാര്‍ ഓഫീസുകളില്‍ ഷെയര്‍ ട്രേഡിങ് വിലക്കി നേപ്പാള്‍ സര്‍ക്കാര്‍. ഓഫീസ് സമയത്ത് ജോലിയില്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി കെപി ശര്‍മ ഒലി ആവശ്യപ്പെട്ടു. ഓഫീസ് സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ട്രേഡിങില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാര്‍ ജോലി ചെയ്യേണ്ട സമയത്ത് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത് തെറ്റാണ്. ഇത് സര്‍ക്കാര്‍…