India

അമേരിക്കയിൽ കാർ അപകടത്തിൽ വെന്തുമരിച്ച ഇന്ത്യക്കാർ കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്തവർ

ടെക്സസ്: അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് അമേരിക്കയിൽ കാർ അപകടത്തിൽ വെന്തുമരിച്ച ആ നാല് ഇന്ത്യക്കാർ ഇവരാണ്. ടാക്സി ഷെയർ സംവിധാനമായ കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്തവരാണ് വെള്ളിയാഴ്ച അപകടത്തിൽപെട്ടത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ശൈഖ്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദ് നിവാസിയായ ആര്യൻ രഘുനാഥ്…

വാഹനാപകടം; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ടെക്‌സാസിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ധർഷിനി വാസുദേവൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. അമിതവേഗതയിൽ വന്ന ട്രക്ക്, സംഘം സഞ്ചരിച്ചിരുന്ന എസ്‌യുവിയുടെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. തുടർന്ന് എസ്‌യുവിക്ക് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയുമായിരുന്നു. ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച്…

തനിക്കെതിരായ പീഡന ആരോപണം വ്യാജം; നിവിൻ പോളി

കൊച്ചി: തനിക്കെതിരായ പീഡന ആരോപണം വ്യാജമാണെന്നു നടൻ നിവിൻ പോളി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ആരോപണം വ്യാജമാണെന്നു തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിൻ പോളിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച്…

മത്സരിക്കാന്‍ കോണ്‍ഗ്രസ് രാഹുലിനായി ചെലവഴിച്ചത് 1.40 കോടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി പാര്‍ട്ടി ചെലവഴിച്ചത് 1.40 കോടി രൂപ. 70 ലക്ഷം രൂപ വീതമാണ് പാര്‍ട്ടി ഫണ്ടില്‍ നിന്നും റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മത്സരിച്ച രണ്ടിടത്തും വിജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍…

നടിയുടെ കാർ വഴിയരികില്‍ കിടന്നയാളുടെ ദേഹത്തേക്ക് പാഞ്ഞുകയറി; ദാരുണാന്ത്യം

  ചെന്നൈ: തമിഴ് നടി രേഖ നായരുടെ കാറിടിച്ച് വഴിയില്‍ കിടന്നിരുന്നയാള്‍ക്ക് ദാരുണാന്ത്യം. ജാഫര്‍ഖാന്‍പേട്ടിലെ അണ്ണൈസത്യ നഗറിലാണ് സംഭവം. മദ്യലഹരിയിൽ റോഡില്‍ കിടക്കുകയായിരുന്ന 55കാരനായ മഞ്ജന്റെ ദേഹത്തേക്കാണ് രേഖയുടെ വാഹനം പാഞ്ഞുകയറിയത്. ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരുക്കേറ്റ മഞ്ജനെ നാട്ടുകാര്‍ ആദ്യം കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് റായ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലും…

ലൈംഗികാരോപണം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

കൊച്ചി: ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ് . പ്രസിഡന്റ് മോഹൻലാലിനാണ് രാജി​ക്കത്ത് കൈമാറിയത്. രണ്ടു വരി രാജിക്കത്താണ് സിദ്ദിഖ് മോഹൻലാലിന് കൈമാറിയതെന്നാണ് സൂചന. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. പ്ലസ്…

എയർ ഇന്ത്യയുടെക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ചതായി പരാതി

എയർ ഇന്ത്യയുടെക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ചതായി പരാതി ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗത്തെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ വച്ച് ആക്രമിച്ചതായി പരാതി. അക്രമി ഹോട്ടലിൽ നുഴഞ്ഞുകയറിയാണ് ജീവനക്കാരിയെ അക്രമിച്ചത്. ലണ്ടൻ ഹോട്ടലിൽ നടന്ന സംഭവത്തിൽ ഇന്നലെ രാത്രിയാണ് എയർ ഇന്ത്യ പ്രസ്‌ാവന ഇറക്കിയത്. സംഭവത്തിന്റെ ഞെട്ടലിൽ കഴിയുന്ന ജീവനക്കാരിക്ക് സഹായവും മെഡിക്കൽ കൗൺസെലിംഗും…

ഹജ്ജ് 2024: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2026 ജനുവരി 15വരെ കാലാവധിയുള്ള മെഷിൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്‌, മുഖ്യ…