India

ജമ്മു കശ്മീരിലെ ഗന്ദർബാലിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 3 കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മു: വൈകുന്നേരം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിൽ മൂന്ന് കുടിയേറ്റ തൊഴിലാളികൾ വെടിയേറ്റ് മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് അവർ പറഞ്ഞു. സുരക്ഷാ സേന ആക്രമണം നടന്ന സ്ഥലത്തെത്തുകയും പ്രദേശം വളയുകയും ചെയ്തിട്ടുണ്ട്. സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന…

62കാരിയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; മക്കള്‍ അറസ്റ്റില്‍

അഗര്‍ത്തല: 62 കാരിയായ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് രണ്ട് ആൺമക്കൾ ജീവനോടെ കത്തിച്ചു. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ചമ്പക്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകൻ അഗർത്തലയിലാണ്…

‘രാഹുൽ ഗാന്ധിയുടെ നാവരിഞ്ഞാല്‍ 11 ലക്ഷം’; ഇനാം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിൻഡെ പക്ഷം എംഎൽഎ. രാഹുൽ ഗാന്ധിയുടെ നാവരിഞ്ഞാൽ 11 ലക്ഷം രൂപ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബുൽധാന എംഎൽഎയായ സഞ്ജയ് ഗെയ്ക്ക്‌വാദ്. വാർത്താ സമ്മേളനം വിളിച്ചാണ് ഭീഷണി. രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലും…

അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി തട്ടിപ്പുസംഘത്തിന്റെ ഭീഷണി

മുംബൈ: അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി തട്ടിപ്പുസംഘത്തിന്റെ ഭീഷണി. അന്ധേരി ഈസ്റ്റ് സ്വദേശിയായ 36 വസ്സുകാരിയായ അഭിഭാഷകയെ ആണു കള്ളപ്പണ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി വിഡിയോ കോളിൽ നഗ്നയാക്കുകയും അമ്പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. അഭിഭാഷക ഷോപ്പിങ് മാളിൽ നിൽക്കുമ്പോഴാണ് ‘ട്രായ്’ൽനിന്നാണെന്നു പരിചയപ്പെടുത്തി തട്ടിപ്പുസംഘത്തിന്റെ ആദ്യ ഫോൺ വിളിയെത്തുന്നത്. അഭിഭാഷകയുടെ സിം…

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസിലെ ഐസിയുവില്‍ തുടരുകയാണ് യെച്ചൂരി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണവിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിമാനത്തിൽ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 3 വർഷം തടവ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിമാനത്തിൽ ലൈംഗികമായി പീഡിപ്പിച്ച തമിഴ്നാട് സ്വദേശിക്ക് 3 വർഷം തടവും 10,000 രൂപ പിഴയും പോക്സോ കോടതി വിധിച്ചു. ദോഹ–ബെംഗളൂരു വിമാനത്തിൽ അമ്മാവാസൈ മുരുകേശൻ (51) എന്നയാളാണു മദ്യലഹരിയിൽ മോശമായി പെരുമാറിയത്. ദോഹയിലുള്ള പെൺകുട്ടി വിഡിയോ കോൺഫറൻസിങ് വഴിയാണ് വിചാരണയിൽ പങ്കെടുത്തത്.

കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം

ന്യൂഡല്‍ഹി: ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്‍സര്‍ മരുന്നുകളുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. ഏതാനും ലഘുഭക്ഷണങ്ങളുടേയും ജി.എസ്.ടിയില്‍ കുറവുവരുത്തി. ഷെയറിങ്…

എം പോക്‌സ് എന്നു സംശയം; ഒരാള്‍ ഐസോലേഷനില്‍; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

­ രാജ്യത്ത് എം പോക്‌സ് എന്നു സംശയത്തില്‍ ഒരാള്‍ ഐസോലേഷനില്‍. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. രോഗിയുടെ നില നിലവില്‍ തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. എം പോക്‌സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രാ സംബന്ധമായ ഒറ്റപ്പെട്ട…