Gulf

കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ മലയാളികൾ

അബുദാബി: കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ കുടുങ്ങി ഒട്ടേറെ മലയാളികൾ. കുടിശിക തീർത്ത് യാത്രാ വിലക്ക് നീക്കിയാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. എന്നാൽ വീസ കാലാവധി തീർന്നവരും ജോലി ഇല്ലാത്തവരുമായ ഇവർക്ക് കുടിശിക അടയ്ക്കാൻ മാർഗമില്ല. ഇങ്ങനെയുള്ളവരെ സഹായിക്കുന്നതിന് ദുബായുടെ കാരുണ്യ പദ്ധതി (യാദ് അൽ ഖൈർ) മറ്റു എമിറേറ്റുകളിൽ കൂടി ആരംഭിക്കണമെന്ന്…

വിമാനത്താവളത്തിൽ ഐ ഡിക്ലയർ സംവിധാനം; കസ്റ്റംസ് നടപടിക്രമങ്ങൾ 4 മിനിറ്റിൽ

ദുബൈ: കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം. വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ  നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ. വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനും സമയം ലാഭിക്കാനും…

നിയോം വിമാനത്താവളത്തിൽ സ്‌മാർട്ട് ഗേറ്റ്‌സ് പദ്ധതി ആരംഭിച്ചു

നിയോം: നിയോം വിമാനത്താവളത്തിൽ സ്‌മാർട്ട് ഗേറ്റ്‌സ് പദ്ധതി ആരംഭിച്ചു. ലോഞ്ചിങ് ചടങ്ങിൽ സാങ്കേതിക കാര്യ ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുള്ള പങ്കെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ), നിയോം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. സ്വയം സേവന കിയോസ്‌കുകളിൽ ബയോമെട്രിക് ഡാറ്റ സ്കാൻ ചെയ്യാൻ…

സൗദിയിലെ ജയിലിൽ കഴിയുന്ന റഹീം ഉടൻ മോചിതനാകും

സൗദിയിലെ റിയാദിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. റമി​െൻറ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദിലെ സഹായ സമിതി അറിയിക്കുകയും ചെയ്തു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേസി​െൻറ…

സൗദിയിൽ മഴ തുടരും; ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യത

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മക്കയും മദീനയുമടക്കം വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദീനയിലും സൗദിയിലെ മലയോര മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. മക്ക, മദീന, അൽബഹ, നജ്‌റാൻ, ഹായിൽ, അൽ-ഖസിം, റിയാദ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മഴ…

ബോയിങ് 777; ജിദ്ദയിൽ നിന്ന് റോഡ് മാർഗം റിയാദിലേക്ക് വിമാനങ്ങൾ കൊണ്ട് പോയി

ജിദ്ദ: ബോയിങ് 777 വിഭാഗത്തിൽപെട്ട മൂന്നു വിമാനങ്ങൾ ജിദ്ദയിൽ നിന്ന് റിയാദിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. To advertise here, Contact Us B777-200ER വിമാനങ്ങങ്ങളാണ് സൗദി തുറമുഖ നഗരമായ ജിദ്ദയിലെ വിമാനത്താവളത്തിൽ നിന്നും ട്രക്കുകളിൽ കയറ്റിയാണ് റിയാദിലെ ബൊളിവാർഡ് റൺവേയിലേക്ക് കൊണ്ടുപോയത്. വൻ സുരക്ഷയോടെ മദീന, അൽഖസീം വഴിനാണ്‌ റിയാദിൽ നടക്കുന്ന റിയാദ് സീസൺ…

ഇന്ത്യൻ പങ്കാളിത്തത്തിൽ സൗദിയിൽ രണ്ട് ഇലക്ട്രിക് കാർ ഫാക്ടറികൾ വരുന്നു

റിയാദ്: ഇന്ത്യൻ പങ്കാളിത്തത്തിൽ സൗദിയിൽ രണ്ട് ഇലക്ട്രിക് കാർ ഫാക്ടറികൾ വരുന്നു. ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വേൾഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റിയാണ് സൗദി അറേബ്യയിൽ ഒരു അസംബ്ലി പ്ലാൻ്റും മറ്റൊരു ഇലക്ട്രിക് വാഹന സെല്ലുകൾക്കായി ഫാക്ടറികൾ സ്ഥാപിക്കുന്നത്. രണ്ട്, മൂന്ന്, നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലാണ് അസംബ്ലി പ്ലാൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്….

സൗദിയിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയിൽ അഞ്ചു പ്രവിശ്യകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പലയിടങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, ജിസാൻ, അസീർ, അൽബഹ എന്നിവിടങ്ങളിലാണ് മഴ തുടരുക. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നജ്റാൻ, ഹാഇൽ തബൂക്കിന്റെ തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു….