BREAKING NEWS

ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ; തിരിച്ചടിച്ച് ഇറാൻ

തെൽ അവീവ്: ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ. ജറുസലേമിൽ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോ​ഗം ചേരുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. ജനങ്ങളെ ഇസ്രായേൽ ബങ്കറുകളിലേക്ക് മാറ്റി.  ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ റെവലൂഷണറി ​ഗാർഡ് വ്യക്തമാക്കി….

അൻവറിന് ഇടത് പാരമ്പര്യമില്ല, അണികൾ രംഗത്തിറങ്ങണം; അൻവറിന് മറുപടിയമായി ഗോവിന്ദൻ

ന്യൂഡൽഹി: പിണറായി വിജയനെതിരെ കടുത്ത കടന്നാക്രമണം നടത്തിയ പി.വി. അൻവർ എം.എൽ.എക്ക് മറുപടിയമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയായെന്ന് ഗോവിന്ദൻ പറഞ്ഞു. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും…

മുഖ്യമന്ത്രിയുടെ പ്രതികരണം താൻ സ്വർണക്കടത്ത് സംഘത്തിലെയാളെന്ന സംശയം സമൂഹത്തിലുണ്ടാക്കി’; പിവി അൻവർ

നിലമ്പൂർ: പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങളെ കണ്ട് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അൻവർ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണം, പിവി അൻവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ ഭാഗമെന്ന ധ്വനി ഉണ്ടാക്കിയെന്ന് അൻവർ പറഞ്ഞു. അജിത് കുമാർ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അൻവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനങ്ങളടക്കമാണ് വാർത്താസമ്മേളനത്തിൽ ഒരുക്കിയത്….

നടിയെ പീഡിപ്പിച്ച കേസ്: മുകേഷ് അറസ്റ്റിൽ

കൊച്ചി: ബലാല്‍സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷംാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു.   കേസിൽ മുകേഷ് നേരത്തേ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. അതേസമയം, പുറത്തിറങ്ങിയ മുകേഷ്…

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 100 മരണം

ലെബനനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനിലെ ഹിസ്ബുള്ള കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടു. നാനൂറോളം പേർക്ക് പരുക്കേറ്റേതായും ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനങ്ങളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പിനു പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം. ലെബനിലെ ഹിസ്ബുള്ള ആയുധശാലകള്‍ക്ക് സമീപത്തുള്ളവർ മാറി താമസിക്കണമെന്ന ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു….

സൗദിയിൽ വാഹനാപകടം മാതാവും കുട്ടിയും മരിച്ചു

ജിദ്ദ: വാഹനാപകടം മാതാവും കുട്ടിയും മരിച്ചു. മദീനയിൽ നിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുട്ടിയുമാണ് മരിച്ചത്. സുഹൈലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. മദീനയിൽ നിന്നും ദമാമിലേക്കുള്ള  യാത്രക്കിടയിൽ അൽ ഹസ്സയിലാണ് അപകടമുണ്ടായത്. ദമാമിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.

അമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന…

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവയും എം. ആർ. അജിത്കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. മലപ്പുറം മുൻ എസ്‌പി സുജിത് ദാസിനെതിരെയും വിജിലൻസ്…