Blog

കെഎസ്ആര്‍ടിസി ബസ് അപകടം; മരണം രണ്ടായി

തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. കോടഞ്ചേരി കണ്ടപ്പഞ്ചാല്‍ വേലംകുന്നേൽ കമല, ആനക്കാംപൊയിൽ പടിഞ്ഞാറക്കര  തോയിലിൽ ത്രേസ്യ എന്നിവരാണ്  മരിച്ചത്. അപകടത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിയോട് റിപ്പോര്‍ട്ട് തേടി….

ഗുരുതര ചട്ടലംഘനം നടന്നു, സേനക്ക് നാണക്കേടുണ്ടാക്കി; സുജിത് സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. അൻവർ എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന്…

മോഹൻലാൽ അടക്കമുള്ളവരുടെ രാജി ഭീരുത്വം: പാർവതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (എഎംഎംഎ) പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവരുടെ രാജി ഭീരുത്വമായിരുന്നെന്ന് നടിയും വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) പ്രവർത്തകയുമായ പാർവതി തിരുവോത്ത്. മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം. സംഘടനയിൽ നിന്നുള്ള കൂട്ടരാജിയെ കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ എന്തൊരു…

ലെെംഗികാതിക്രമം; ജയസൂര്യക്കെതിരെ വീണ്ടും കേസ്

  തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറും. ജയസൂര്യക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ…

സൗദിയിലേക്ക് നിരവധി ഡോക്ടർമാരെ ആവശ്യമുണ്ട്.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് ഹഫർ അൽ-ബാതിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂനിറ്റ്, ന്യൂറോളജി, പീഡിയാട്രിക്, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.അപേക്ഷിക്കേണ്ട അവസാന…

സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം

റിയാദ്: സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം. അൽ നസ്റിനെ പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് കിരീടം ചൂടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ ഉജ്ജ്വല വിജയം.ആദ്യ പകുതിയിൽ അൽ നസ്റായിരുന്നു മുന്നിട്ടുനിന്നത്. രണ്ടാം പകുതിയിൽ അൽ ഹിലാൽ വൻ തിരിച്ചുവരവ് നടത്തുകയാണ് ഉണ്ടായത്. 44-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയാണ്…

സ്വാതന്ത്ര്യദിന സ്മരണയിൽ.

: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം യു.എ.ഇ.യിലും പൊലിമയോടെ ആഘോഷിച്ചു. അബുദാബി ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഒട്ടേറെപ്പേർ പങ്കെടുത്തു.

ഒളിമ്പിക് മെഡല്‍ നേട്ടത്തിനു പിന്നാലെ അമന്‍ ഷെരാവത്തിന് റെയില്‍വേയില്‍ സ്ഥാനക്കയറ്റം.

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം അമന്‍ ഷെരാവത്തിന് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കി ഉത്തര റെയില്‍വേ. ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസ്തികയിലേക്കാണ് താരത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.