BREAKING NEWS Saudi arabia

റഹീമിന്റെ ഉമ്മ സൗദിയിലേക്ക്; നാളെ ജയിലിൽ കൂടിക്കാഴ്ച നടത്തും

റിയാദ്: ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റഹീമിൻറെ ഉമ്മ റഹീമിനെ നാളെ കാണും. റിയാദിലെ ജയിലിൽവെച്ചായിരിക്കും കൂടിക്കാഴ്ച. വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച് ജയിലില്‍ കഴിയുന്ന റഹീമിനെ കാണാൻ ഇന്ന് മാതാവ് ഫാത്തിമയും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

സഹോദരന്‍ നസീറുമാണ് കൂടെയുള്ളത്. കോഴിക്കോട് സ്വദേശിയായ റഹീം 18 വർഷത്തോളമായി ജയിലിൽ കഴിയുകയാണ്. ശേഷം റിയാദിലെ റഹീം നിയമസഹായസമിതി അംഗങ്ങളെ കാണാനും സഹോദരും ഉമ്മയും ലക്ഷ്യം വെക്കുന്നുണഅട്. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഉമ്മ യും സഹോദരനും റിയാദിലെത്തുന്നത്.

LEAVE A RESPONSE

Your email address will not be published. Required fields are marked *