സംസ്ഥാനത്തെ സ്വർണ വില 60000ലേക്ക്
കൊച്ചി: സ്വർണ്ണവില കുതിച്ചുയരുന്നു. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ വില 59,000 രൂപയായാണ്. 480 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഗ്രാമിന് 60 രൂപയാണ് ഇന്ന് കൂടിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വർണ്ണത്തിന് 29 ശതമാനത്തിന്റെ വർധനവാണുണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. ജി.എസ്.ടി ചാർജ്, ഹോൾമാർക്ക് ചാർജ്, പണിക്കൂലി അടക്കമുള്ളവ കൂടി നൽകിയാൽ ഇപ്പോൾ 70000നടുത്ത് വരുന്നുണ്ട്. വില കുത്തനെ കൂടുന്നത് വിപണിയിയെ ബാധിക്കുന്നതായി സംസ്ഥാനത്തെ വ്യാപാരികൾ പറയുന്നു.