ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ; തിരിച്ചടിച്ച് ഇറാൻ
തെൽ അവീവ്: ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ. ജറുസലേമിൽ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോഗം ചേരുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു.
ജനങ്ങളെ ഇസ്രായേൽ ബങ്കറുകളിലേക്ക് മാറ്റി. ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് വ്യക്തമാക്കി.
മിസൈലുകൾ പൂർണമായും എത്തിക്കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അറിയിപ്പ് ലഭിക്കുന്നത് വരെ സുരക്ഷിതസ്ഥാനങ്ങളിൽ തുടരാൻ ജനങ്ങൾക്ക് നിർദേശം നൽകി. ഈ നിമിഷത്തെക്കുറിച്ചോർത്ത് ഇറാൻ ഖേദിക്കുമെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രി അറിയിച്ചു. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ രംഗത്തെത്തി.