Gulf Saudi arabia

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

മക്ക: കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന ഹജ് കമ്മിറ്റികളുടെ ആവശ്യപ്രകാരം
ഹജ് തീർത്ഥാടനത്തിന് സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം മുപ്പത് വരെയാണ് സമയം നീട്ടി നൽകിയത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.

സെപ്റ്റംബർ 23 വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. സംസ്ഥാന ഹജ് കമ്മിറ്റിയിൽ ഓൺലൈൻ വഴി ഇതുവരെ 18835 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 12990 പേർ ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുണ്ട്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ 3768 അപേക്ഷകളും പുരുഷ തീർത്ഥാടകർ കൂടെയില്ലാത്ത വനിതകളുടെ 2077 അപേക്ഷകളുമാണ് ലഭിച്ചത്.

65 വയസ്സിനു മുകളിലുള്ളവർക്കും വിത്തൗട്ട് മഹറം കാറ്റഗറിയിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. രാജ്യത്താകെ 1,32,511 പേരാണ് ഹജിനായി അപേക്ഷ നൽകിയിട്ടുള്ളത്.

LEAVE A RESPONSE

Your email address will not be published. Required fields are marked *