India

വിജയ്‍യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം)യ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻറെ അംഗീകാരം. ആദ്യ വാതിൽ തുറന്നെന്ന് വിജയ് പ്രതികരിച്ചു. ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നും വിജയ് അറിയിച്ചു.

പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നടൻ വിജയ് ശ്രമിക്കുന്നതായി നേരത്തെ സൂചനകൾ വന്നിരുന്നു. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, രേവന്ത് റെഡ്ഡി, ചന്ദ്ര ബാബു നായിഡു, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.

ആരോഗ്യപ്രവര്‍ത്തകരെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍; ആശുപത്രി സംരക്ഷണ ബില്‍ കൊണ്ടുവരില്ല
വിജയ് കഴിഞ്ഞ മാസം തന്റെ തമിഴക വെട്രി കഴകത്തിന്റെ പതാകയും പുറത്തിറക്കിയിരുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. സംഗീതജ്ഞൻ എസ്‌ തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും പുറത്തിറക്കി.

സൗഹാർദ്ദത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രമേയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും തുല്യ അവകാശവും അവസരവും നൽകും, തമിഴ്ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയിൽ മുന്നോട്ട് പോകും എന്നിവയാണ് പാർട്ടിയുടെ പ്രതിജ്ഞ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയിയുടെ നീക്കങ്ങൾ.

LEAVE A RESPONSE

Your email address will not be published. Required fields are marked *