ഇന്ത്യൻ പങ്കാളിത്തത്തിൽ സൗദിയിൽ രണ്ട് ഇലക്ട്രിക് കാർ ഫാക്ടറികൾ വരുന്നു
റിയാദ്: ഇന്ത്യൻ പങ്കാളിത്തത്തിൽ സൗദിയിൽ രണ്ട് ഇലക്ട്രിക് കാർ ഫാക്ടറികൾ വരുന്നു. ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വേൾഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റിയാണ് സൗദി അറേബ്യയിൽ ഒരു അസംബ്ലി പ്ലാൻ്റും മറ്റൊരു ഇലക്ട്രിക് വാഹന സെല്ലുകൾക്കായി ഫാക്ടറികൾ സ്ഥാപിക്കുന്നത്.
രണ്ട്, മൂന്ന്, നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലാണ് അസംബ്ലി പ്ലാൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാവിയിൽ ഇലക്ട്രിക് ബസുകളുടെ നിർമ്മാണം കൂടി ഉൾപ്പെടുത്താൻ പദ്ധതിയിടുന്നുണ്ട്.