ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈൻ ആയി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ സെന്റർ
റിയാദ്: ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈൻ ആയി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. പരീക്ഷ ആവശ്യപ്പെട്ടുള്ള സർവകലാശാലകളുടെ അപേക്ഷ പരിഗണിക്കുകയും അതിനുള്ള സെന്റർ എംബസിയുടെ മേൽനോട്ടത്തിൽ ഒരുക്കുകയും ചെയ്യും.
സൗദിയിൽ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിൽ അനുമതി ലഭിക്കുന്ന മുറക്ക് മാനദണ്ഡങ്ങൾ അന്വേഷിച്ച് പാലിച്ച് നടപടികൾ പൂർത്തിയാക്കും . ഇതുമായി ബന്ധപ്പെട്ട് വിദേശ കാര്യ മന്ത്രാലയത്തിൽ അന്വേഷിച്ച്
സാധ്യമാകുന്നത് ചെയ്യുമെന്നും അംബാസഡർ പറഞ്ഞു.