Kerala

പുഴുക്കുത്തുകളെന്ന് കണ്ടെത്തിയ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്; പിണറായി വിജയൻ

കോട്ടയം: പോലീസിലെ ചെറിയൊരു വിഭാഗം സേനക്കാകെ അപവാദമുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരെ സേനയിൽ ആവശ്യമില്ല. പുഴുക്കുത്തുകളെന്ന് കണ്ടെത്തിയ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. സത്യസന്ധതയോടെ പ്രവർത്തിക്കുന്നവർക്ക് കലവറയില്ലാത്ത പിന്തുണ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

ഉന്നത വിദ്യാഭ്യാസമുള്ളവർ സേനയിലേക്ക് വരുന്നു.സേനയെ മികവിലേക്ക് ഉയരത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സൈബർ പൊലീസ് മികവ് തെളിയിച്ചു മുന്നോട്ടു പോകുന്നു. എഐ സാങ്കേതിക വിദ്യ സർക്കാർ കുറ്റാന്വേഷണത്തിൽ ഉപയോഗിക്കുന്നു. ക്രിമിനലുകളെയും ദല്ലാളുമാരെയും ഉദേശിച്ചില്ല പൊതുജനങ്ങളെ കൂടെ പരിഗണിച്ചുള്ള സോഷ്യൽ പൊലീസിങാണ് നയം. പ്രളയം , കോവിഡ് ദുരന്തങ്ങളിൽ പൊലീസ് മികച്ച ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A RESPONSE

Your email address will not be published. Required fields are marked *