Gulf

250ഓളം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക്പറന്ന വിമാനം റിയാദിലിറക്കി; 250 ഓളം യാത്രക്കാർ പ്രയാസത്തിൽ

റിയാദ്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 250ഓളം യാത്രക്കാരുമായി ജിദ്ദയിലേക്ക്പറന്ന വിമാനം റിയാദിലിറക്കി. 250 ഓളം യാത്രക്കാർ ഏറെ പ്രയാസത്തിൽ വിമാത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെകരിപ്പൂരിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കിയതെന്ന് അധികൃതർ അറിയിച്ചു. ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ഇന്നലെ രാത്രി സൗദി സമയം 12 മണിയോടെ ജിദ്ദയിൽ ഇറങ്ങേണ്ടതായിരുന്നു ഈ വിമാനം. എന്നാൽ അവിചാരിതമായുണ്ടായ സാങ്കേതിക കാരണങ്ങളാലാണ് ഇന്ന് പുലർച്ചെ 2.30-ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കേണ്ടിവന്നത്. മുഴുവൻ യാത്രക്കാരെയും വിമാനത്താവളത്തിലെ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ യാത്രക്കാരെ വിവിധ ആഭ്യന്തര വിമാനങ്ങളിൽ ജിദ്ദയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. യാത്രക്കാർക്ക് പുലർച്ചെ ഒരു കേക്കും ജ്യൂസും മാത്രമാണ് കിട്ടിയതെന്നും ഭക്ഷണം കിട്ടാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും യാത്രക്കാർ പറ‍്യുന്നുത.
സമയത്തിന് ഭക്ഷണം കിട്ടാത്തതിനാൽ കുട്ടികളും സ്ത്രീകളും പ്രായം ചെന്ന ഉംറ തീർഥാടകരും പ്രയാസം അനുഭവിക്കുന്നുണ്ട്. സാമൂഹിക പ്രവർത്തകർ ഇടപെടുന്നുണ്ട് ഇപ്പോൾ.

LEAVE A RESPONSE

Your email address will not be published. Required fields are marked *