സൗദിയിലെ ട്രാഫിക് പിഴയിളവ് ആനുകൂല്യം നാളെ വെള്ളിയാഴ്ച അവസാനിക്കും
സൗദിയിലെ ട്രാഫിക് പിഴയിളവ് ആനുകൂല്യം നാളെ വെള്ളിയാഴ്ച അവസാനിക്കും. ആറു മാസം മുമ്പ് പ്രഖ്യാപിച്ച ആനുകൂല്യമാണ് വെള്ളിയാഴ്ച അവസാനിക്കുന്നത്. ഈവർഷം ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് ഇളവ് ആനുകൂല്യമുണ്ടായിരുന്നത്. നിരവധിപേരാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയത്.
ട്രാഫിക് പിഴകളില്‍ മാത്രമാണ് ഇളവ് ലഭിച്ചിരുന്നത്. മറ്റ് പിഴകെൾക്കൊന്നും ആനുകൂല്യം ലഭ്യമല്ല. നാളെവരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി പിഴകള്‍ അടക്കാത്ത പക്ഷം പിഴകള്‍ പിന്നീട് പൂർണ്ണമായും അടക്കേണ്ടിവരുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.