Gulf Saudi arabia

സൗദിയിലെ ഇന്നത്തെ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന താപനിലയും  വെളിപ്പെടുത്തി

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി രാജ്യത്തിലെ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന താപനിലയും  വെളിപ്പെടുത്തി.

മക്ക അൽ മുഖറമയിൽ ഏറ്റവും ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ അൽ സൗദയിൽ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി മാത്രമാണെന്ന് കേന്ദ്രം വിശദീകരിച്ചു.

മദീനയിൽ 40 ഡിഗ്രി സെൽഷ്യസും വാദി അൽ ദവാസിർ, യാൻബു, അൽ-ഉല, അൽ-അഹ്‌സ എന്നിവിടങ്ങളിൽ 39 ഡിഗ്രി സെൽഷ്യസും ദമാം, ബുറൈദ, അൽ-ദവാദ്മി, ഷറൂറ, ഹഫർ അൽ-ബാതിൻ എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസും ഇന്ന് പ്രതീക്ഷിക്കുന്ന പരമാവധി താപനിലയാണെന്നും  വിശദീകരിച്ചു.

കുറഞ്ഞ താപനിലയുടെ കാര്യത്തിൽ, അൽ-സൗദ 13 ഡിഗ്രിയുമായി പട്ടികയിൽ ഏറ്റവും താഴെയായി. അബഹയും അൽ-ബഹയും 17 ഡിഗ്രിയും, അൽ-ഖുറയ്യത്ത് 18 ഡിഗ്രിയും, തബൂക്ക്, ഹായിൽ, അറാർ, തായിഫ് 20 ഡിഗ്രി. എന്നിങ്ങനെയാണ്.

LEAVE A RESPONSE

Your email address will not be published. Required fields are marked *