Gulf Saudi arabia

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 22,094 പേർ അറസ്റ്റിൽ

റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 22,094 പേരെ അറസ്റ്റ ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് താമസ നിയമങ്ങൾ ലംഘിച്ചതിന് 13,731 പേരെ അറസ്റ്റ് ചെയ്തു, 4,873 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിന്, 3,490 പേർ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് അറസ്റ്റിലായി.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,337 പേരിൽ 53 ശതമാനം എത്യോപ്യക്കാരും 44 ശതമാനം യെമനികളും 3 ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോർട്ട് കാണിച്ചു.

അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 37 പേരെ പിടികൂടി. 23 പേരെ നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാർപ്പിക്കുന്നതിലും ഏർപ്പെട്ടതിന് കസ്റ്റഡിയിലെടുത്തു.

ഗതാഗതവും പാർപ്പിടവും ഉൾപ്പെടെ രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ   പിഴയും വാഹനങ്ങൾ കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A RESPONSE

Your email address will not be published. Required fields are marked *