Gulf Saudi arabia

ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകൾ സൗദിയിൽ

റിയാദ്: തിരക്കേറിയ വിമാന റൂട്ടുകൾ സൗദിയിലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. റിയാദ് ദുബൈ റൂട്ടും, ജിദ്ദ കെയ്‌റോ റൂട്ടുമാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന പാത.

റിയാദിൽ നിന്നും കെയ്റോയിലേക്ക് പ്രതിദിനം അൻപത് സർവീസുകളുണ്ട്. ജിദ്ദയിൽ നിന്നും ദുബായിലേക്ക് നാല്പത് സർവീസുകളും. ഇതാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകൾ. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എക്‌സിക്യൂട്ടീവ് അലി റജബ് ആണ് ഇക്കാര്യമറിയിച്ചത്. സൗദിയിലെ പുതിയ ടൂറിസം, ഉംറ, ജിസിസി, ബിസിനസ് വിസകളെല്ലാം യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് പലതരം വിസകളിറങ്ങിയതാണ് തിരക്കേറിയ റൂട്ടുകൾ സൗദിയിലെത്താൻ കാരണം.

LEAVE A RESPONSE

Your email address will not be published. Required fields are marked *