മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്
നിലമ്പൂർ: അൻവറിനെ കോൺഗ്രസിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. ഈ കാര്യം യുഡിഎഫും ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന ആരോപണം ആവർത്തിച്ച്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത്.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ ചുങ്കത്തറയിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അന്വേഷണം പ്രഹസനമാണെന്നും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
തൃശൂർ പൂരം കലക്കാന്‍ ആയിട്ടല്ല എഡിജിപി ആദ്യം ആർഎസ്എസ് നേതാക്കളെ കണ്ടത്.
ആദ്യം ആർഎസ്എസ് നേതാക്കളെ കണ്ടത് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാം എന്ന് ഉറപ്പ് നൽകാനായിട്ടെന്നും വി.ഡി. സതീശന്‍ വിമർശിച്ചു. അതിന്‍റെ ഭാഗമായിട്ടാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കല്‍ നടന്നതെന്നും സതീശന്‍ കൂട്ടിച്ചേർത്തു.