Gulf Saudi arabia

102 രാജ്യങ്ങളിലായി 3000 പദ്ധതികൾ; 2015ലാണ് സഹായ നിധി നിലവിൽ വന്നത്

റിയാദ്: സൽമാൻ രാജാവിന്റെ സഹായ നിധിയിൽ നിന്ന് നടപ്പിലാക്കിയത് മൂവായിരം പദ്ധതികൾ. 2015ലാണ് സഹായ നിധി നിലവിൽ വന്നത്. സഹായ നിധിയുടെ ഭാഗമായി ഇത് വരെ നടപ്പാക്കിയത് 3000 പദ്ധതികളാണ്. 26 ബില്യൺ റിയാലിലധികം ഇതിനായി ചെലവഴിച്ചു. നൂറ്റിരണ്ട് രാജ്യങ്ങളിലായാണ് ഇത് വരെ പദ്ധതികൾ നടപ്പിലാക്കിയത്്.

കഴിഞ്ഞ ദിവസം ന്യു യോർക്കിൽ സംഘടിപ്പിച്ച ഫ്യൂച്ചർ സമ്മിറ്റിൽ സംസാരിക്കവെയാണ് റോയൽ കോർട്ട് ഉപദേഷ്ടാവ് ഡോക്ടർ അബ്ദുള്ള അൽ റബീഹ ഇക്കാര്യം വെളിപ്പെടുത്തിയത്. സഹായം ആവശ്യമായ മനുഷ്യരെ കണ്ടെത്തുക, അതിനായുള്ള അവസരങ്ങൾ സൃഷ്ടിക്കുക, കൃത്യമായി സഹായങ്ങൾ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.

യെമനിലെ അപകടമുണ്ടാക്കാൻ സാധ്യതയുള്ള കുഴി ബോംബുകൾ നീക്കംചെയ്യുന്ന സൗദി മൈൻ ആക്ഷൻ പ്രോജക്റ്റ് കേന്ദ്രത്തിന്റെ ശ്രദ്ധേയമായ പദ്ധതികളിലൊന്നായിരുന്നു , പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തത് 460,000 കുഴി ബോംബുകളായിരുന്നു.

LEAVE A RESPONSE

Your email address will not be published. Required fields are marked *