Gulf Saudi arabia

94ാംമത് ദേ​ശീ​യ​ദി​നത്തിൽ സൗദി; രാജ്യമെങ്ങും ആഘോഷത്തിമർപ്പിൽ

ജിദ്ദ:​ 94ാംമത് ദേ​ശീ​യ​ദി​നത്തിന്റെ നിറവിൽ സൗദി. ലോകത്തിന്റെ നെറുകയിലേക്കുള്ള സൗദിയുടെ പ്രയാണത്തില്‍ രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്.

രാഷ്ട്ര​സ്ഥാ​പ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വ്​ ആ​ധു​നി​ക സൗ​ദി അ​റേ​ബ്യ​യെ കെ​ട്ടി​പ്പ​ടു​ത്ത​തി​​ന്റെ വാ​ർ​ഷി​ക​ദി​ന​മാ​ണ്​ സെ​പ്​​റ്റം​ബ​ർ 23ന്​ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും നേതൃത്വം നൽകുന്ന ഈ രാജ്യം വളർച്ചയും സമൃദ്ധിയും ആഗോള തലത്തിൽ വളർത്തുന്നതിനും രാഷ്ട്രത്തെ ഒരു വഴിവിളക്കായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുകയാണ്.

ഏകദൈവവിശ്വാസം പ്രഖ്യാപിക്കുന്ന പതാകയുള്ള ഒരു രാജ്യം സ്ഥാപിച്ചതിന് ബഹുമതി ലഭിച്ച മഹാനും ജ്ഞാനിയുമായ നേതാവ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് രാജാവ് രൂപപ്പെടുത്തിയ പാരമ്പര്യത്തിൻ്റെ തുടർച്ചയാണ് രാജ്യം ഇന്ന് അനുഭവിക്കുന്ന പുരോഗതി.
പ്രാദേശികമായും രാജ്യാന്തരവുമായി സ്വാധീനമുള്ള ഒരു പുരോഗമന രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം സുരക്ഷിതത്വവും സ്ഥിരതയും കാത്തുസൂക്ഷിക്കുകയാണ്.

തങ്ങളുടെ രാജ്യത്തിൻ്റെ നേട്ടങ്ങളിൽ അഭിമാനിക്കുകയും അതിൻ്റെ വിജയങ്ങളിൽ പടുത്തുയർത്തുകയും ചെയ്യുന്ന പൗരന്മാരും താമസക്കാരും തങ്ങളുടെ സുഖവും സമൃദ്ധിയും സുരക്ഷിതമാക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്ന ഒരു ജ്ഞാനപൂർവകമായ നേതൃത്വത്തിൻ കീഴിൽ ഈ ആഹ്ലാദകരമായ അവസരത്തിൽ മണ് മറഞ്ഞു പോയവരെ അനുസ്മരിക്കുകയാണ്.

‘ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുകയും ചെയ്യുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണയും അഘോഷം. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നേരെത്തെ തന്നെ തുടക്കമിട്ടിരുന്നു.

റി​യാ​ദി​ൽ 18 സ്ഥ​ല​ങ്ങ​ളി​ൽ ആഘോ​ഷ പ​രി​പാ​ടി​ക​ൾ അരങ്ങേറും. വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ അ​നു​ഭ​വം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും റി​യാ​ദ്​ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ഇ​ത്ര​യും സ്ഥ​ല​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

LEAVE A RESPONSE

Your email address will not be published. Required fields are marked *