Gulf Saudi arabia

സൗദിയിൽ എണ്ണ ടാങ്കറുകൾക്കും കപ്പലുകൾക്കും എഞ്ചിനുകൾ നിർമ്മിക്കുന്ന ഫാക്ടറി വരുന്നു

ജിദ്ദ: എണ്ണ ടാങ്കറുകൾക്കും കപ്പലുകൾക്കും എഞ്ചിനുകൾ നിർമ്മിക്കുന്ന ഫാക്ടറി നിർമാണം തുടരുന്നു. 2026 ന്റെ തുടക്കത്തിൽ ഉദ്പാദനം ആരംഭിക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടിന് കീഴിലാണ് ‘മകീൻ’ എന്ന പേരിൽ കമ്പനി സ്ഥാപിക്കുന്നത്. അരാംകോ, ഹുണ്ടായ്, ദുസ്സുർ കമ്പനി കളുടെ സഹകരണത്തോടെയാണ് ‘മകീൻ’ പ്രവർത്തിക്കുക. എണ്ണ ട്ടാങ്കറുകൾക്ക് ആവശ്യമായ 30 ഭീമൻ എഞ്ചിനുകൾ ഓരോ വർഷവും കമ്പനി നിർമിക്കും.

ചെറിയ കപ്പലുകൾക്കായി 235 മീഡിയം സ്പീഡ് എഞ്ചിനുകളും നിർമിക്കും. ഇതിനായി റാസൽഖൈറിലെ കിംഗ് സൽമാൻ മറൈൻ ഇൻഡസ്ട്രീസ് കോംപ്ലക്‌സിലാകും ഫാക്ടറി. ഇവിടെ ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമാണം. 2020 ൽ ആരംഭിച്ച ഫാക്ടറി നിർമ്മാണം 40% പൂർത്തിയായിടുണ്ട്. 2026ന്റെ ആദ്യമുതൽ ഫാക്ടറി പ്രവർത്തനം ആരംഭിക്കും.

ദമാമിൽ നടന്ന സമുദ്രഗതാഗത ലോജിസ്റ്റിക്‌സ് കോൺഫറൻലാണ് കമ്പനി സി.ഇ.ഓ ബദ്ർ അൽ സുഅബി ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ മറൈൻ എഞ്ചിനുകളും പമ്പുകളും നിർമ്മിക്കുന്നതിൽ സ്‌പെഷ്യലൈസ് ചെയ്ത ഇത്തരത്തിലുള്ള ആദ്യത്തെ ഫാക്ടറിയാണ് സൗദിയിൽ ആരംഭിക്കുന്നത്.

LEAVE A RESPONSE

Your email address will not be published. Required fields are marked *