ജിദ്ദ: വാഹനാപകടം മാതാവും കുട്ടിയും മരിച്ചു. മദീനയിൽ നിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുട്ടിയുമാണ് മരിച്ചത്. സുഹൈലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
മദീനയിൽ നിന്നും ദമാമിലേക്കുള്ള യാത്രക്കിടയിൽ അൽ ഹസ്സയിലാണ് അപകടമുണ്ടായത്. ദമാമിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.