Kerala

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിച്ച് പി.വി. അൻവർ

മലപ്പുറം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ താൻ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ ആദ്യം അവഗണിച്ച സർക്കാർ ഒടുവിൽ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിച്ച് ഇടത് എം.എൽ.എ പി.വി. അൻവർ.

ക്രമസമാധാന ചുമതലയുള്ള പദവിയിൽ നിന്ന് സസ്​പെൻഡ് ചെയ്യാതെ എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത് സ്വീകാര്യമല്ലെന്നാണ് അൻവർ ഇന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്. കൂടാതെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പുതിയ ഗുരുതര ആ​േരാപണങ്ങളും ഇത്തവണ അദ്ദേഹം ഉന്നയിച്ചു.

എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനും എസ്.പിമാരായ സുജിത് ദാസിനും ശശിധരനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കു​െമതിരെ അൻവർ പരസ്യമായി രംഗത്തെത്തിയിട്ട് 20 ദിവസമായിട്ടും കാര്യമായ നടപടിയൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല.

സുജിത് ദാസിനെ സസ്​പെൻഡ് ചെയ്തതും ശശിധരനെ സ്ഥലംമാറ്റിയതും മാത്രമാണ് അപവാദം. ഏറ്റവും ഒടുവിൽ, അജിത്തിനെ സസ്‍പെൻഡ് പോലും ചെയ്യാതെ ഇന്നലെ രാത്രി വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര-വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഇന്നലെ രാത്രിയോടെ ഉത്തരവിടുകയായിരുന്നു. ഇതാണ് അൻവറിനെ ഏറെ പ്രകോപിപ്പിച്ചത്.

കൂടാതെ, അനധികൃത സ്വത്ത് സമ്പാദനത്തിലും കൈക്കൂലി അടക്കം അഴിമതി ആരോപണങ്ങളിലും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡി.ജി.പിയുടെ ശിപാർശ മുഖ്യമന്ത്രിക്ക് നൽകാതെ പി. ശശി എട്ടുദിവസം പൂഴ്ത്തിവെച്ചുവെന്നും അൻവർ ചൂണ്ടിക്കാട്ടി.

‘നിയമത്തെ വെല്ലുവിളിച്ച് എ.ഡി.ജി.പി സമാന്തര അന്വേഷണം നടത്തുന്നു’
തന്‍റെ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തോടൊപ്പം തന്നെ നിയമത്തെ വെല്ലുവിളിച്ച് നിയമപരമല്ലാത്ത സമാന്തര അന്വേഷണം എ.ഡി.ജി.പി നടത്തുനന​േവെന്ന ഗുരുതര ആരോപണവും അൻവർ ഉയർത്തി.

പൊലീസിന്‍റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് ആ ഒരു അന്വേഷണം നടക്കുന്നത്. എഡി.ജി.പിക്കെതിരെ തനിക്ക് തെളിവുകളും വിവരങ്ങളും എങ്ങനെ കിട്ടി, അതുമായി ബന്ധപ്പെട്ട പൊലീസുകാർ ആരൊക്കെ, വ്യക്തികൾ ആരൊക്കെ എന്നെല്ലാം ഭീഷണിപ്പെടുത്തിയും മറ്റും എ.ഡി.ജി.പി ചുമതലപ്പെടുത്തിയവർ അന്വേഷിക്കുന്നുണ്ടെന്ന് അൻവർ പറയുന്നു. ഈ ചട്ടലംഘനങ്ങൾ മാത്രം മതി അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.

LEAVE A RESPONSE

Your email address will not be published. Required fields are marked *