Gulf Saudi arabia

സൗദിയിൽ ആംബുലൻസുകളെ പിന്തുടർന്നാൽ പിഴ

റിയാദ്: ആംബുലൻസുകളെ പിന്തുടർന്നാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ആംബുലൻസുകളെയും എമർജൻസി വാഹനങ്ങളെയും പിന്തുടരരുതെന്നാണ് നിർദ്ദേശം. ഇത്തരം പ്രവർത്തികൾ ഗതാഗത നിയമ ലംഘനമായി കണക്കാക്കും. സൈറൺ മുഴക്കി സഞ്ചരിക്കുന്ന ഇത്തരം വാഹനങ്ങളെ പിന്തുടർന്നാൽ പിഴ ഈടാക്കും. 500 മുതൽ 900 റിയാൽ വരെയായിരിക്കും പിഴ ഈടാക്കുക.

ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ ഇത്തരം വാഹനങ്ങളെ പിന്തുടരുന്നത് കൃത്യ നിർവഹണത്തിന് അസൗകര്യമാകും. അപരിഷ്‌കൃത രീതിയാണിതെന്നും ട്രാഫിക് മന്ത്രാലയം അറിയിച്ചു. ഇത്തരം വാഹനങ്ങൾക്ക് റോഡിൽ മുൻഗണന നൽകണമെന്നും ജീവൻ രക്ഷിക്കാൻ കഴിയുന്ന സഹായങ്ങൾ ഒരുക്കി കൊടുക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

LEAVE A RESPONSE

Your email address will not be published. Required fields are marked *