മുട്ടുവിന്‍ തുറക്കപ്പെടും; എഡിജിപിയ്ക്കും സുജിത് ദാസിന്റെ ഗതിവരും: പി.വി.അന്‍വര്‍
പി. ശശിയെക്കുറിച്ചുള്ള വിഷയത്തില്‍ ഇനി രാഷ്ട്രീയ മറുപടി പറയില്ലെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മാത്രം മറുപടി. എഡിജിപി: എം.ആര്‍.അജിത്കുമാര്‍ അവധിയില്‍ പോയത് തെളിവ് നശിപ്പിക്കാന്‍. എ.ഡി.ജി.പിയെ മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുട്ടുവിന്‍ തുറക്കപ്പെടുമെന്ന് എംഎല്‍എ.
നല്ലതിനായി പ്രാര്‍ഥിക്കാം. എഡിജിപിയ്ക്കും സുജിത് ദാസിന്റെ ഗതിവരും. കാലചക്രം തിരിയുകയാണല്ലോ എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.