‘സ്പീക്കറുടെ കസേര വലിച്ചിട്ടത് അബദ്ധം; വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴ’; കെ.ടി.ജലീല്‍
സ്പീക്കറുടെ കസേര വലിച്ചിട്ടത് അബദ്ധമായെന്ന് കെ.ടി.ജലീല്‍. ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴയെന്നും ജലീല്‍ കുറിച്ചു. വിവാദമായ അധ്യാപക ദിന പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായാണ് ജലീലിന്റെ കമന്റ്.
2015ൽ ബജറ്റ് അവതരിപ്പിക്കാൻ എത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാൻ വേണ്ടിയാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്.
നിയമസഭാ കയ്യാങ്കളി കേസിൽ കെ.ടി. ജലീൽ പ്രതിയാണ്. ബാർ കോഴ വിവദത്തെ തുടർന്നായിരുന്നു പ്രതിഷേധം. കയ്യാങ്കളിയെ തുടർന്ന് നിയസഭയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ജലീലിനു പുറമെ, മന്ത്രി വി.ശിവൻകുട്ടി, എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി. ജയരാജൻ, മുൻ എംഎൽഎമാരായ സി.കെ. സദാശിവൻ, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്.