BREAKING NEWS Kerala

രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു; മൂന്ന് പേരെ കാണാതായി

ഗാന്ധിനഗർ: അറബിക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തിന് പോകുന്നതിനിടെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു. കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ഹെലികോപ്റ്ററിൽ നിന്ന് മൂന്ന് പേരെ കാണാതായി.

നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്പ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളും കടലിൽ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അപകടം. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ആണ് അപകടത്തില്‍പെട്ടത്. പോർബന്തർ തീരത്തോടടുത്ത് അറബിക്കടലിലുള്ള ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനങ്ങൾക്കായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

LEAVE A RESPONSE

Your email address will not be published. Required fields are marked *