ഹജ്ജിനെത്തിയ തീർത്ഥാടകർക്ക് നേരിട്ട പ്രയാസങ്ങൾ അംബസഡറുടെ ശ്രദ്ധയിൽ പെടുത്തി അഡ്വ. ഹാരിസ് ബീരാൻ എം പി
റിയാദ്: ഇക്കൊല്ലം ഹജ്ജിനെത്തിയ തീർത്ഥാടകർക്ക് നേരിട്ട പ്രയാസങ്ങൾ അംബസഡറുടെ ശ്രദ്ധയിൽ പെടുത്തി
അഡ്വ. ഹാരിസ് ബീരാൻ എം പി.
ഫ്‌ളൈറ്റ് ഷെഡ്യൂളിലെ മാറ്റമാണ് ചിലർക്ക് മാത്രം പ്രയാസം നേരിടാൻ കാരണമെന്ന് അംബാസഡർ വ്യക്തമാക്കി. ഓരോ ദിവസവും എത്തുന്ന തീർത്ഥാടകർക്ക് ബിൽഡിങ് നമ്പർ ക്രമപ്പെടുത്തുകയാണ് പതിവ്.
വിമാന ഷെഡ്യൂൾ മാറുമ്പോൾ ദിവസവും മാറി തീർത്ഥാടകർ മറ്റു താമസ കേന്ദ്രങ്ങളിലേക്ക് മാറിപോകുന്നതാണ് പ്രയാസം നേരിടാൻ കാരണമായത്. എങ്കിലും അവർക്കെല്ലാം സൗകര്യങ്ങൾ ഒരുക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ജാഗ്രത പാലിച്ചിട്ടുണ്ട്.