അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിൽ; സുഹൈൽ അജാസ് ഖാൻ
റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാന്നെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്.
നിയമ നടപടികൾ പൂർത്തിയാക്കാനുള്ള അതോറിറ്റികളിലുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം നാട്ടിലെത്തുംമെന്നും അദ്ദേഹം പറഞ്ഞു.