കൊച്ചി: ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ് . പ്രസിഡന്റ് മോഹൻലാലിനാണ് രാജിക്കത്ത് കൈമാറിയത്. രണ്ടു വരി രാജിക്കത്താണ് സിദ്ദിഖ് മോഹൻലാലിന് കൈമാറിയതെന്നാണ് സൂചന.
യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് പരിചയം. വ്യാജമായി തോന്നുന്ന അക്കൗണ്ടായിരുന്നുവെങ്കിലും സിദ്ദിഖിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്.