India Local

ഹജ്ജ് 2024: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2026 ജനുവരി 15വരെ കാലാവധിയുള്ള മെഷിൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം.

കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്‌, മുഖ്യ അപേക്ഷകന്റെ (കവർ ഹെഡ്) ക്യാൻസൽ ചെയ്ത ഐ.എഫ്.എസ് കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ കോപ്പി എന്നിവ അപ‌്ലോഡ് ചെയ്യണം.

കേരളത്തിൽ നിന്ന് മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളാണുള്ളത്.  കോഴിക്കോട്, കൊച്ചി, കണ്ണൂർ. സൗകര്യപ്രദമായ രണ്ട് എംപാർക്കേഷൻ പോയിന്റുകൾ മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തണം. എംപാർക്കേഷൻ പോയിന്റ് പിന്നീട് മാറ്റാൻ കഴിയില്ല.

LEAVE A RESPONSE

Your email address will not be published. Required fields are marked *