സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം
റിയാദ്: സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം. അൽ നസ്റിനെ പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് കിരീടം ചൂടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ ഉജ്ജ്വല വിജയം.
ആദ്യ പകുതിയിൽ അൽ നസ്റായിരുന്നു മുന്നിട്ടുനിന്നത്. രണ്ടാം പകുതിയിൽ അൽ ഹിലാൽ വൻ തിരിച്ചുവരവ് നടത്തുകയാണ് ഉണ്ടായത്. 44-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയാണ് അൽ നസ്ർ ആദ്യ ഗോൾ നേടി ലീഡെടുത്തത്. എന്നാൽ 55-ാം മിനിറ്റിൽ സെർജ് മിലിനകോവിക്കും 63, 69 മിനിറ്റുകളിൽ അല്ക്സാണ്ടർ മിട്രോവിച്ചും 72-ാം മിനിറ്റിൽ മാൽക്കോമും അൽ ഹിലാലിനുവേണ്ടി ഗോളുകൾ നേടുകയായിരുന്നു.